നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പിന് യാത്രക്കാരെ ആരെയും എനിക്കുവേണ്ട: രവി ശാസ്ത്രി

  ലോകകപ്പിന് യാത്രക്കാരെ ആരെയും എനിക്കുവേണ്ട: രവി ശാസ്ത്രി

  ടീമിനൊപ്പമുള്ള കളിക്കാരെ മാത്രമാണ് വേണ്ടത്. ഏത് സമയത്തും കളിക്കാന്‍ കഴിയുന്നവരെ

  ravsi shasthri

  ravsi shasthri

  • Last Updated :
  • Share this:
   വെല്ലിങ്ടണ്‍: ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ച് മനസ് തുറന്ന് പരിശീലകന്‍ രവി ശാസ്ത്രി. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീം നിലവില്‍ ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ചുരുക്കം ടീമുകളിലൊന്നാണ്. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നഷ്ടപ്പെട്ടതൊഴിച്ചാല്‍ ഇന്ത്യന്‍ ടീമിന് അടുത്തകാലത്തെന്നും ഏകദിന ക്രിക്കറ്റില്‍ വലിയ തിരിച്ചടിയും ഏറ്റുവാങ്ങേണ്ടി വന്നിരുന്നില്ല.

   നിലവിലെ ഇന്ത്യന്‍ ടീമില്‍ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് രവി ശാസ്ത്രി പറയുന്നത്. കഴിവും പ്രതിഭയുമുള്ള താരങ്ങളാണ് ടീമില്‍ ഉള്ളതെന്നും മികച്ച ഫാസ്റ്റ് ബൗളേഴ്‌സാണ് ടീമിലുള്ളതെന്നും ശാസ്ത്രി പറഞ്ഞു. തന്റെ ടീമിലേക്ക് യാത്രികരായി ആരെയും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   Also Read:  'ധോണിക്ക് തുല്യം ധോണി മാത്രം'; കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് മഹിയുടെ ഈ തന്ത്രം

    

   'ഒരു കാര്യംമാത്രം. ലോകകപ്പ് സ്‌ക്വാഡിലേക്ക് എനിക്ക് യാത്രക്കാരെ ആവശ്യമില്ല. ടീമിനൊപ്പമുള്ള കളിക്കാരെ മാത്രമാണ് വേണ്ടത്. ഏത് സമയത്തും കളിക്കാന്‍ കഴിയുന്നവരെ. അതിനു പുറമെയുള്ള ആരെയും എനിക്കാവശ്യമില്ല. ഒരാള്‍ക്ക് പരുക്കേറ്റാല്‍ ഏത് സാഹചര്യത്തിലും ടീമില്‍ കളിക്കാന്‍ കഴിയുന്നവരാണ് ഒന്നിച്ചുണ്ടാകേണ്ടത്.' ശാസ്ത്രി പറഞ്ഞു. 1983 മുതല്‍ 1992 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യക്കായി മൂന്ന് ലോകകപ്പ് കളിച്ച താരമാണ് രവി ശാസ്ത്രി.

   ഇംഗ്ലണ്ടില്‍ വെച്ചാണ് 2019 ലെ ഏകദിന ലേകകപ്പ് നടക്കുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യ അതുകഴിഞ്ഞാല്‍ നാട്ടില്‍ ഓസീസിനെതിരെ പരമ്പര കളിക്കും. പിന്നീട് ഐപിഎല്ലും കഴിഞ്ഞാണ് ടീം ലോകകപ്പിനായി പുറപ്പെടുക.

   First published:
   )}