നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Indian Cricket Team| രവി ശാസ്ത്രി തുടരില്ല; സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്

  Indian Cricket Team| രവി ശാസ്ത്രി തുടരില്ല; സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്

  ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനം വരെയെങ്കിലും ടീമിനൊപ്പം തുടരാന്‍ ബിസിസിഐ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചെങ്കിലും അത് അദ്ദേഹം നിരസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം

  News18

  News18

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാൻ താൻ തയാറാണെന്ന് രവി ശാസ്ത്രി ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനം വരെയെങ്കിലും ടീമിനൊപ്പം തുടരാന്‍ ബിസിസിഐ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചെങ്കിലും അത് അദ്ദേഹം നിരസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പ് കഴിഞ്ഞാല്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന തീരുമാനത്തില്‍ തന്നെ ശാസ്ത്രി ഉറച്ചുനില്‍ക്കുകയാണ്.

   ശാസ്ത്രി പടിയിറങ്ങുകയാണെങ്കിൽ ഇന്ത്യൻ പരിശീലക സംഘത്തിൽ വലിയ അഴിച്ചുപണി തന്നെയാകും നടക്കുക. ശാസ്ത്രിയുടെ സംഘത്തിലുള്ള ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്, ഫീല്‍ഡിങ് പരിശീലകൻ ആര്‍ ശ്രീധര്‍ എന്നിവരെല്ലാം മാറുമെന്നാണ് സൂചന.

   ലോകകപ്പിന് ശേഷം ഇന്ത്യക്ക് തന്ത്രങ്ങൾ മെനയാൻ പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെ ഇടക്കാല പരിശീലകനായി നിയമിക്കുന്നത് പരിഗണനയില്‍ ഉണ്ടെങ്കിലും ദ്രാവിഡ് തയ്യാറാകുമോയെന്ന് വ്യക്തമല്ല. ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട് എന്നതിനാൽ ഇടക്കാല പരിശീലകനായി ദ്രാവിഡിന്റെ സേവനം ലഭിക്കുക എന്നത് വിദൂര സാധ്യത മാത്രമാണ്.

   ഐപിഎല്ലിലെ ബാംഗ്ലൂര്‍ ടീം പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ടോം മൂഡി, മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായ മഹേള ജയവര്‍ധന എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

   Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം

   അതേസമയം, ഇന്ത്യൻ ടീമിന് ഒരുപിടി മികച്ച നേട്ടങ്ങൾ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പരിശീലകരിൽ ഒരാളായാണ് ശാസ്ത്രി സ്ഥാനമൊഴിയുന്നത്. 2017ലാണ് ശാസ്ത്രി ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ആദ്യമായി ഏൽക്കുന്നത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം 2019ല്‍ ഇതേ റോളില്‍ വീണ്ടും അദ്ദേഹം നിയമിതനാവുകയായിരുന്നു. പിന്നീട് ശാസ്ത്രിക്ക് കീഴിൽ ഇന്ത്യ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച്‌ ടെസ്റ്റ് പരമ്പര നേടിയതും അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനങ്ങൾ എല്ലാം തന്നെ ശാസ്ത്രിയുടെ വമ്പൻ നേട്ടങ്ങളാണ്.

   Also read- IPL | ഐപിഎൽ ആവേശം 19 മുതൽ; ഗാലറിയിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ

   എന്നാല്‍ ഐസിസി ടൂർണമെന്റിൽ കിരീടം നേടാൻ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന് തിരിച്ചടിയായി. ഐസിസി ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും അവസാന കടമ്പയായ കിരീടപ്പോരാട്ടത്തിലേക്ക് അടുക്കുമ്പോൾ ഇന്ത്യ വീഴുന്നതാണ് കാണാൻ കഴിഞ്ഞത്. 2013ലെ ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന് ശേഷം ഐസിസിയുടെ ഒരു കിരീടം പോലും ഇന്ത്യക്കു നേടാനായിട്ടില്ല. 2017ലെ ചാമ്പ്യൻസ് ട്രോഫിയുടെയും ഈ വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെയും ഫൈനലുകളില്‍ ഇന്ത്യ തോൽക്കുകയായിരുന്നു.
   Published by:Naveen
   First published:
   )}