നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • R Ashwin | 2018 ൽ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നു; കാരണം വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

    R Ashwin | 2018 ൽ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നു; കാരണം വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

    ടെസ്റ്റിൽ സജീവ സാന്നിധ്യമായിരുന്നപ്പോഴും ഏകദിന, ടി20 ടീമുകളിൽ അശ്വിന് സ്ഥാനമില്ലായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്

    Ravichandran Ashwin

    Ravichandran Ashwin

    • Share this:
      2018 ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നതായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin). മികച്ച പ്രകടനങ്ങൾ നടത്തിയിട്ട് കൂടി വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നത് കൊണ്ടാണ് വിരമിക്കലിനെ (Retirement) കുറിച്ച് ചിന്തിച്ചതെന്ന് താരം വ്യക്തമാക്കി.

      ഇന്ത്യൻ ടീമിന് (Indian Cricket Team) വേണ്ടി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിർണായക സംഭാവനകൾ നൽകിയ താരമാണ് അശ്വിൻ. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലും ബൗളിങ്ങിലെ പ്രധാനിയായിരുന്ന അശ്വിൻ, പിന്നീട് ടീമിന് പുറത്താവുകയായിരുന്നു. ഇക്കാലത്തിനിടയിൽ പറ്റിയ പരിക്കുകളും താരത്തിന് വിനയായി. ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കെ 2018ല്‍ താന്‍ കടന്നുപോയ സാഹചര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അശ്വിന്‍.

      ''2018 നും 2020 നും ഇടയ്ക്കുള്ള സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇക്കാലയളവില്‍ ഒരുപാട് തവണ കളി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. ആയിടയ്ക്ക് ആറ് പന്തുകൾ എറിഞ്ഞ ശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്." - ഇഎസ്‌പിഎൻ ക്രിക്ഇൻഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു.

      "ഇക്കാലയളവിൽ ഞാൻ ശരിക്കും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. പരിക്കേറ്റപ്പോൾ എനിക്ക് വലിയ പിന്തുണ ലഭിച്ചില്ല. മറ്റു പല താരങ്ങള്‍ക്കും പിന്തുണ ലഭിച്ചു. എന്നാല്‍ എനിക്കതുണ്ടായില്ല. എന്റെ പ്രകടനം അത്ര മോശമൊന്നും അല്ലായിരുന്നു. ടീമിനായി ഒരുപാട് കളികൾ ജയിപ്പിക്കുകയും വിജയങ്ങളിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല. സാധാരണ സഹായത്തിനായി നോക്കാത്ത വ്യക്തിയാണ് ഞാന്‍. മറ്റെന്തെങ്കിലും പരീക്ഷിച്ച് അതില്‍ മികവ് കാണിക്കാം എന്ന ചിന്തയിലേക്ക് പിന്നീടാണ് എത്തിയത്.'' അശ്വിന്‍ പറഞ്ഞു.

      Also Read-Rafael Nadal | റാഫേൽ നദാലിന് കോവിഡ്; ഓസ്‌ട്രേലിയൻ ഓപ്പൺ പങ്കാളിത്തം അനിശ്ചിതത്വത്തിൽ

      നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും അംഗമാണ് അശ്വിന്‍. ടെസ്റ്റിൽ സജീവ സാന്നിധ്യമായിരുന്നപ്പോഴും ഏകദിന, ടി20 ടീമുകളിൽ അശ്വിന് സ്ഥാനമില്ലായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് (ICC T20 World Cup) ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ അംഗമായ അശ്വിൻ നാല് വർഷത്തിന് ശേഷമായിരുന്നു ടി20ടീമിലേക്ക് തിരിച്ചെത്തിയത്. ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം ആശാവഹമായിരുന്നില്ലെങ്കിലും അശ്വിന്റെ പ്രകടനം മികച്ചതായിരുന്നു. ഇതോടെ ഇന്ത്യൻ ടീമിൽ വീണ്ടും തന്റെ സ്ഥാനം സ്ഥിരപ്പെടുത്താൻ അശ്വിന് കഴിഞ്ഞു.

      Also read- Yasir Shah| 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു; യാസിർ ഷായ്ക്കെതിരെ കേസ്

      പിന്നാലെ ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലും കളിച്ച അശ്വിൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് താരം. പര്യടനത്തിൽ മികച്ച പ്രകടനം നടത്താനായാൽ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അശ്വിനെ തുടർന്നും കാണാൻ കഴിയും.
      Published by:Naveen
      First published:
      )}