ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ക്രിക്കറ്റ് താരം
ആർ അശ്വിനും ഭാര്യ പ്രീതി നാരായണനും.
ഓസ്ട്രേലിയൻ പരമ്പരയിൽ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയയിലാണ് താരം. പ്രീതിയും അശ്വിനൊപ്പമുണ്ട്. ആഘോഷത്തിന്റെ ചിത്രങ്ങൾ ഇരുവരും
സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. 2011 നവംബർ 13നായിരുന്നു അശ്വിന്റെയും പ്രീതിയുടെയും വിവാഹം.
അശ്വിന്റെ കഴുത്തിന് പ്രീതി പിടിച്ചുനിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സന്തോഷം നിറഞ്ഞ ഒമ്പത് വർഷങ്ങൾ. ഒരുമിച്ച് ക്വാറന്റീൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ റൊമാന്റിക് മറ്റെന്താണ്, രക്ഷപ്പെടാൻ ഒരു മാർഗവുമില്ല?- ചിത്രം പങ്കുവെച്ചുകൊണ്ട് പ്രീതി കുറിച്ചു.
'സമയം പറക്കുന്നു !! കഴിഞ്ഞ 9 വർഷവും അങ്ങനെ തന്നെ'. ഇതായിരുന്നു അശ്വിന്റെ മറുപടി. ഓസ്ട്രേലിയയിലെത്തിയതിനു പിന്നാലെ നിർബന്ധിത ക്വാറന്റീനിലാണ് അശ്വിനും കുടുംബവും.
അശ്വിന്റെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസും താരത്തിന് വിവാഹ വാർഷിക ആശംസകൾ നേര്‍ന്നിട്ടുണ്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. സിഡ്നിയിലും കാൻബറയിലുമായാണ് ഏകദിന, ട്വന്റി20 മത്സരങ്ങൾ നടക്കുന്നത്.
നവംബർ 27ന് സിഡ്നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഡിസംബർ നാലിനാണ് ട്വന്റി 20 മത്സരങ്ങൾ ആരംഭിക്കുന്നത്. ഡിംസംബർ 17 മുതലാണ് ടെസ്റ്റ് മത്സരങ്ങൾ.ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് അശ്വിൻ കളിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.