• HOME
  • »
  • NEWS
  • »
  • sports
  • »
  • Ravindra Jadeja |മടങ്ങിവരവിലെ ആദ്യ വിക്കറ്റ് 'പുഷ്പ' സ്‌റ്റൈലില്‍ ആഘോഷിച്ച് രവീന്ദ്ര ജഡേജ, വീഡിയോ വൈറല്‍

Ravindra Jadeja |മടങ്ങിവരവിലെ ആദ്യ വിക്കറ്റ് 'പുഷ്പ' സ്‌റ്റൈലില്‍ ആഘോഷിച്ച് രവീന്ദ്ര ജഡേജ, വീഡിയോ വൈറല്‍

ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമായിരുന്നു ജഡേജയുടെ പുഷ്പ സ്‌റ്റൈല്‍ ആഘോഷം. വീഡിയോ വൈറല്‍

  • Share this:
    ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് (Ravindra Jadeja) തെന്നിന്ത്യന്‍ സിനിമാതാരം അല്ലു അര്‍ജുനോടുള്ള ആരാധന എല്ലാവര്‍ക്കും സുപരിചിതമാണ്. അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ സിനിമയായ പുഷ്പയിലെ (Pushpa) കഥാപാത്രത്തെ അനുകരിച്ചുകൊണ്ട് ജഡേജ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മാത്രമല്ല, പുഷ്പയില്‍ അല്ലു ചെയ്യുന്ന കഥാപാത്രത്തെ ഉള്‍കൊണ്ടുള്ള ചില ചിത്രങ്ങളും താരം പങ്കുവെക്കുകയുണ്ടായി.

    ഇപ്പോഴിതാ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിലെ ആദ്യ വിക്കറ്റ് നേട്ടം 'പുഷ്പ' സ്‌റ്റൈലില്‍ ആഘോഷിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമായിരുന്നു ജഡേജയുടെ പുഷ്പ സ്‌റ്റൈല്‍ ആഘോഷം.

    ശ്രീലങ്കന്‍ ഇന്നിങ്സിലെ 10ആം ഓവറിലാണ് ചാന്ദിമലിന്റെ വിക്കറ്റ് വീണത്. രണ്ടാമത്തെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ പന്ത് ലങ്കന്‍ ബാറ്റ്സ്മാന് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇഷാന്‍ കിഷന്‍ പിഴവുകളില്ലാതെ സ്റ്റംപ് ഇളക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പുഷ്പയിലെ അല്ലു അര്‍ജുന്റെ ട്രെന്‍ഡായ ആക്ഷന്‍ അനുകരിക്കുകയായിരുന്നു രവീന്ദ്ര ജഡേജ.


    മൂന്നുമാസത്തിനു ശേഷമാണ് ജഡേജ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലാണ് ജഡേജ പരിക്കിന്റെ പിടിയിലേക്ക് വീണത്. ശ്രീലങ്കയ്ക്കെതിരെ ഒരു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ബാറ്റിംഗില്‍ നാല് പന്ത് നേരിട്ട ജഡേജ മൂന്ന് റണ്‍സെടുത്തു. നാലാമനായി ക്രീസിലെത്തിയ ജഡേജ മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ശ്രേയസ് അയ്യരെ (28 പന്തില്‍ 57) പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്.

    IPL 2022 |ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26ന് ആരംഭം; 70 ലീഗ് മത്സരങ്ങളടക്കം ആകെ 74 മത്സരങ്ങള്‍

    ഐപിഎല്‍ 2022 സീസണിലെ മത്സരങ്ങള്‍ മാര്‍ച്ച് 26-ന് ആരംഭിക്കും. വ്യാഴാഴ്ച നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്.

    ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം. ഇത് ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. നേരത്തെ മാര്‍ച്ച് 29-ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചിച്ചിരുന്നത്.പുതുക്കിയ ഫിക്സ്ചര്‍ പ്രകാരം മേയ് 29-നാണ് ഫൈനല്‍ അരങ്ങേറുക.

    10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര കഴിഞ്ഞ് 11 ദിവസങ്ങള്‍ക്ക് ശേഷമാകും ഐപിഎല്ലിന് തുടക്കമാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും.

    മുംബൈയില്‍ 55 മത്സരങ്ങളും പുനെയില്‍ 15 മത്സരങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 20 മത്സരങ്ങള്‍ വീതം വാങ്കഡെയിലും ബ്രാബോണിലും 15 മത്സരങ്ങള്‍ വീതം ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും എം.സി.എ സ്റ്റേഡിയത്തിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.

    മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുമെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Sarath Mohanan
    First published: