നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇതിവന്റെ സ്ഥിരം പണിയാണ്.. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഓര്‍മയില്ലേ' വാട്‌സന്റെ റണ്‍ഔട്ട് ജഡേജയ്‌ക്കെതിരെ ആരാധകര്‍

  'ഇതിവന്റെ സ്ഥിരം പണിയാണ്.. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഓര്‍മയില്ലേ' വാട്‌സന്റെ റണ്‍ഔട്ട് ജഡേജയ്‌ക്കെതിരെ ആരാധകര്‍

  59 പന്തില്‍ 80 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെക്കവേയായിരുന്നു വാട്‌സണ്‍ റണ്‍ഔട്ട് ആകുന്നത്

  jadeja watson

  jadeja watson

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: ഇന്നലെ നടന്ന ഐപിഎല്‍ ഫൈനലില്‍ മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത് അവസാന നിമിഷം ഷെയ്ന്‍ വാട്‌സണ്‍ റണ്‍ഔട്ടായതായിരുന്നു. 59 പന്തില്‍ 80 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെക്കവേയായിരുന്നു വാട്‌സണ്‍ റണ്‍ഔട്ട് ആകുന്നത്. എന്നാല്‍ മത്സരത്തിനു പിന്നാലെ വാട്‌സണൊപ്പം കളത്തിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ചെന്നൈ ആരാധകര്‍.

   ജഡേജയുടെ ആശയവിനിമയത്തില്‍ വന്ന പിഴവാണ് വാട്‌സന്റെ വിക്കറ്റിനു പിന്നിലെന്നാണ് ആരാധകര്‍ പറയുന്നത്. നിര്‍ണായക നിമിഷത്തില്‍ എതിര്‍ ടീമിനെ സഹായക്കുന്ന നീക്കങ്ങള്‍ ഇതിനു മുമ്പും ജഡേജയില്‍ നിന്നുണ്ടായിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ജഡേജയുടെ പിഴവില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യ റണ്‍ഔട്ടായത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍.

   Also Read: 'വന്ന വഴി മറക്കാന്‍ പാടില്ലായിരുന്നു' ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ കിരീട നേട്ടം ഓര്‍മയില്ലെന്ന് രോഹിത്

   ഇന്നലെ ചെന്നൈയെ വാട്‌സണ്‍ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുന്നതിനിടെയായിരുന്നു താരം റണ്‍ഔട്ടാകുന്നത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ വിക്കറ്റ് നേടിയ മലിംഗയാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചിരുന്നത്.

   First published:
   )}