'ഇവനെയാണ് പുറത്തിരുത്തിയത്' തകര്‍പ്പന്‍ ക്യാച്ചും റണ്‍ഔട്ടും; കിവികളെ എറിഞ്ഞിട്ട ജഡേജയുടെ വീഡിയോ കാണാം

മൂന്നു ക്യാച്ചുകളും ഒരു റണ്‍ഔട്ടും ഒരു വിക്കറ്റും ജഡേജ സ്വന്തം പേരില്‍ ചേര്‍ത്തു

news18
Updated: July 10, 2019, 5:53 PM IST
'ഇവനെയാണ് പുറത്തിരുത്തിയത്' തകര്‍പ്പന്‍ ക്യാച്ചും റണ്‍ഔട്ടും; കിവികളെ എറിഞ്ഞിട്ട ജഡേജയുടെ വീഡിയോ കാണാം
jadeja
  • News18
  • Last Updated: July 10, 2019, 5:53 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ലോകകപ്പ് സ്‌ക്വാഡിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാന്‍ അവസാന ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടി വന്ന താരമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. എന്നാല്‍ അതിമുന്‍പുള്ള മത്സരങ്ങളില്‍ തന്നെ പകരക്കാരനായി കളത്തിലിറങ്ങി തകര്‍പ്പന്‍ ക്യാച്ചുകളിലൂടെ താരം കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു. ഇന്ന് ന്യൂസിലന്‍ഡിനെതിരായ സെമി മത്സരത്തിലും ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.

46.1 ഓവറില്‍ 211 ന് 5 എന്ന നിലയില്‍ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് പുനരാരംഭിച്ചപ്പോഴാണ് ജഡേജ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കളം നിറഞ്ഞത്. 48 ാം ഓവറിലെ അവസാന പന്തിലായിരുന്നു ജഡേജ നേരിട്ടുള്ള ഏറില്‍ റോസ് ടെയ്‌ലറെ വീഴ്ത്തിയത്. കിവികളുടെ ടോപ്പ് സ്‌കോററായ ടെയ്‌ലര്‍ 74 റണ്‍സുമായാണ് പുറത്തായത്.




Also Read: 'പിടിച്ച് നിന്ന പന്തും വീണു' സെമിയില്‍ ന്യൂസീലന്‍ഡ് പിടിമുറുക്കുന്നു

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ടോം ലാഥമിനെ ലൈനരികില്‍വെച്ചും ജഡേജ പിടികൂടിയിരുന്നു. മത്സരത്തിലൊട്ടാകെ മൂന്നു ക്യാച്ചുകളും ഒരു റണ്‍ഔട്ടും ഒരു വിക്കറ്റും ജഡേജ സ്വന്തം പേരില്‍ ചേര്‍ത്തു.



First published: July 10, 2019, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading