നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐ സി സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ജഡേജ ഒന്നാം സ്ഥാനത്ത്

  ഐ സി സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ജഡേജ ഒന്നാം സ്ഥാനത്ത്

  ഒന്നാം സ്ഥാനത്ത് എത്തിയ ജഡേജക്ക് 388 റേറ്റിങ് പോയന്റുകളാണുള്ളത്. 2017ലാണ് രവീന്ദ്ര ജഡേജ അവസാനമായി ഈ നേട്ടം കരസ്ഥമാക്കിയത്.

  jadeja

  jadeja

  • Share this:
   ഐ സി സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് ജഡേജ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് റാങ്കിങ്ങില്‍ ഹോള്‍ഡര്‍ക്ക് തിരിച്ചടിയായത്. സൗത്താഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സും രണ്ടാം ഇന്നിങ്സില്‍ റണ്‍സൊന്നും നേടാതെയുമാണ് ഹോള്‍ഡര്‍ പുറത്തായത്.

   മത്സരത്തില്‍ 2 ഇന്നിങ്സില്‍ നിന്നുമായി 2 വിക്കറ്റ് നേടാന്‍ മാത്രമേ ഹോള്‍ഡറിന് കഴിഞ്ഞിരുന്നുള്ളൂ. ഈ മോശം പ്രകടനത്തോടെ 28 പോയിന്റാണ് ഹോള്‍ഡര്‍ക്ക് നഷ്ടമായത്. ഇതോടെ 412 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന താരം 386 റേറ്റിങ് പോയിന്റിലേക്ക് എത്തുകയായിരുന്നു. ഒന്നാം സ്ഥാനത്ത് എത്തിയ ജഡേജക്ക് 388 റേറ്റിങ് പോയന്റുകളാണുള്ളത്. 2017ലാണ് രവീന്ദ്ര ജഡേജ അവസാനമായി ഈ നേട്ടം കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സാണ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്. 377 പോയിന്റുകളാണ് താരത്തിനുള്ളത്.

   353 റേറ്റിങ് പോയിന്റുള്ള ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനും 338 റേറ്റിങ് പോയിന്റുള്ള ഷക്കിബ് അല്‍ ഹസനുമാണ് റാങ്കിങില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച സൗത്താഫ്രിക്കന്‍ വിക്കറ്റ് ക്വിന്റണ്‍ ഡീകോക്ക്, ഐ സി സി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. നിലവിലെ റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് ഡീ കോക്ക്. ബാറ്റിങ്ങ് റാങ്കിം?ഗില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഒന്നാമതും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാമതും മാര്‍നസ് ലാബഷെയ്ന്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് അഞ്ചാം സ്ഥാനത്തും. ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ആറാം സ്ഥാനത്ത്.

   ഐ സി സിയുടെ ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരം രാവിചന്ദ്രന്‍ അശ്വിന്‍, ന്യൂസിലന്‍ഡ് താരം ടിം സൗത്തി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ റാങ്കിങില്‍ വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൗത്താഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ആറാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക് ഒമ്പതാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഇവ രണ്ടുമാണ് ബോളിങ്ങ് റാങ്കിങ്ങിലെ പ്രധാന മാറ്റങ്ങള്‍.
   Published by:Sarath Mohanan
   First published:
   )}