ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരും

2021 ടി20 ലോകകപ്പ് വരെ രണ്ട് വർഷത്തേക്കാണ് നിയമനം.

news18-malayalam
Updated: August 16, 2019, 7:16 PM IST
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരും
Ravi-Shastri
  • Share this:
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രി തുടരും.  കപിൽ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതി വെള്ളിയാഴ്ച മുംബൈയിൽ വെച്ചാണ് തെരഞ്ഞെടുത്തത്.

also read: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്

2021 ടി20 ലോകകപ്പ് വരെ രണ്ട് വർഷത്തേക്കാണ് നിയമനം. 2017 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാണ് ശാസ്ത്രി. കുംബ്ലെക്ക് പകരക്കാരനായിട്ടാണ് ശാസ്ത്രി എത്തിയത്.

അഭിമുഖത്തിൽ രവി ശാസ്ത്രി ഏറ്റവും കൂടുതൽ മാർക്ക് നേടിയതായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് പറഞ്ഞു.
മൈക്ക് ഹെസ്സെൻ, ടോം മൂഡി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.

അതേസമയംവിരാട് കോഹ്ലിയിൽ നിന്ന് ഒരു അഭിപ്രായവും സ്വീകരിച്ചില്ലെന്നും അങ്ങനെ സ്വീകരിക്കേണ്ടി വന്നാൽ മുഴുവൻ ടീമിന്റെയും അഭിപ്രായം സ്വീകരിക്കേണ്ടി വരുമെന്നും കപിൽ ദേവ് പറഞ്ഞു.

കപിൽ ദേവിനെ കൂടാതെ അൻശുമാൻ ഗെയിക്വാദ്, ശാന്ത രംഗസ്വാമി എന്നിവരും അഡ്വൈസറി കമ്മിറ്റിയിൽ അംഗങ്ങളാണ്.
First published: August 16, 2019, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading