• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

റസലിന്റെ പോരാട്ടം പാഴായി; ബാംഗ്ലൂരിന് 10 റണ്‍സ് ജയം

അവസാന ഓവര്‍ എറിഞ്ഞ മോയീന്‍ അലിയാണ് കോഹ്‌ലിയുടെ പ്രതീക്ഷ കാത്തത്

news18
Updated: April 20, 2019, 7:20 AM IST
റസലിന്റെ പോരാട്ടം പാഴായി; ബാംഗ്ലൂരിന് 10 റണ്‍സ് ജയം
kohli
news18
Updated: April 20, 2019, 7:20 AM IST
കൊല്‍ക്കത്ത: തോല്‍വി സമ്മതിച്ച ഘട്ടങ്ങളില്‍ നിന്ന് ടീമിനെ അവിശ്വസനീയ ജയങ്ങളിലേക്ക് നയിക്കുന്ന റസലിനും ഇത്തവണ രക്ഷകനാകാന്‍ കഴിഞ്ഞില്ല. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 203 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. റോബിന്‍ ഉത്തപ്പ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ മെല്ലെപ്പോക്കാണ് കൊല്‍ക്കത്തയുടെ തോല്‍വിക്ക് വഴിതെളിയിച്ചത്.

കളി കൈവിട്ടെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഒത്തുചേര്‍ന്ന നിതീഷ് റാണയും (46 പന്തില്‍ 85 നോട്ടൗട്ട്) ആന്ദ്രെ റസലും(25 പന്തില്‍ 65) അവസാന നിമിഷം പൊരുതി നോക്കിയെങ്കിലും ജയം അകന്ന് നില്‍ക്കുകയായിരുന്നു. പന്ത്രണ്ടാം ഓവറില്‍ റസല്‍ ക്രീസിലെത്തുമ്പോള്‍ 49 പന്തില്‍ 135 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. എന്നാല്‍ തന്റെ തനത് രീതിയില്‍ റസല്‍ ബാറ്റു വീശിയതോടെ ബാംഗ്ലൂരിന്റെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു.

Also Read : നൂറടിച്ച് കോഹ്ലി; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

അവസാന ഓവര്‍ എറിഞ്ഞ മോയീന്‍ അലിയാണ് കോഹ്‌ലിയുടെ പ്രതീക്ഷ കാത്തത്. നേരത്തെ നായകന്‍ കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 58 പന്തില്‍ 9 ഫോറും നാല് സിക്സും സഹിതമാണ് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അവസാന രണ്ട് ഓവറുകളില്‍ 35 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. 19ാം ഓവറില്‍ പ്രസീദ് കൃഷ്ണ വഴങ്ങിയത് 19 റണ്‍സാണ്. അവസാന ഓവറില്‍ ഗേണി വഴങ്ങിയത് 16 റണ്‍സും.

അവസാന അഞ്ചോവറില്‍ 91 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. എട്ടു പന്തില്‍ 17 റണ്‍സുമായി സ്റ്റോയിനസ് പുറത്താകാതെ നിന്നു. നാലോവറില്‍ 59 റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവിനാണ് കൊല്‍ക്കത്തന്‍ നിരയില്‍ കൂടുതല്‍ പരുക്കേറ്റത്.

First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626