HOME » NEWS » Sports » RCB FANS DEMAND CANCELLATION OF JAMIESON IPL CONTRACT FOR TAKING WICKET OF KOHLI IN WTC FINAL

ഇതിനായിരുന്നല്ലേ കോഹ്ലിക്ക് നെറ്റ്സില്‍ ബോള്‍ ചെയ്യില്ലെന്ന് പറഞ്ഞത്! ജാമിസണിന്റെ ഐ പി എല്‍ കരാര്‍ റദ്ദ് ചെയ്യണമെന്നും ആര്‍ സി ബി ആരാധകര്‍

ഐ പി എല്‍ പരിശീലനത്തിനിടെ ഡ്യൂക്ക് ബോള്‍ ഉപയോഗിച്ച് തനിക്ക് പന്തെറിയാന്‍ കോഹ്ലി ആവശ്യപ്പെട്ട സമയത്ത് ഫൈനലില്‍ കണ്ടാല്‍ പോരെ എന്നായിരുന്നു ജാമിസണിന്റെ മറുപടി.

News18 Malayalam | news18-malayalam
Updated: June 23, 2021, 4:06 PM IST
ഇതിനായിരുന്നല്ലേ കോഹ്ലിക്ക് നെറ്റ്സില്‍ ബോള്‍ ചെയ്യില്ലെന്ന് പറഞ്ഞത്! ജാമിസണിന്റെ ഐ പി എല്‍ കരാര്‍ റദ്ദ് ചെയ്യണമെന്നും ആര്‍ സി ബി ആരാധകര്‍
Jamieson
  • Share this:
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് തരിപ്പണമാക്കിയ കിവീസ് ബോളര്‍ കെയ്ല്‍ ജാമിസണിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നിറയുന്നു. താരത്തിന്റെ ഐ പി എല്‍ കരാര്‍ റദ്ദ് ചെയ്യണമെന്ന് വരെ ആരാധകര്‍ ആവശ്യപ്പെടുന്നു. ഐ പി എല്ലില്‍ സഹ താരവും ആര്‍ സി ബി നായകനുമായ വിരാട് കോഹ്ലിയെ രണ്ട് ഇന്നിങ്‌സിലും പുറത്താക്കിയതാണ് ആരാധകരെ ശരിക്കും ചൊടിപ്പിച്ചത്. ന്യൂസിലന്‍ഡ് താരം ജാമിസണ്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയുടെ കഥ കഴിച്ച പ്രകടനത്തില്‍ 22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഐ പി എല്‍ പരിശീലനത്തിനിടെ ഡ്യൂക്ക് ബോള്‍ ഉപയോഗിച്ച് തനിക്ക് പന്തെറിയാന്‍ കോഹ്ലി ആവശ്യപ്പെട്ട സമയത്ത് ഫൈനലില്‍ കണ്ടാല്‍ പോരെ എന്നായിരുന്നു ജാമിസണിന്റെ മറുപടി. ഇതും ആര്‍ സി ബി ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. കോഹ്ലിയെ പുറത്താക്കിയത് ജാമിസണ്‍ ആഘോഷിക്കകൂടി ചെയ്തത് ആര്‍ സി ബി ആരാധകരുടെ വിദ്വേഷം വര്‍ധിപ്പിച്ചു. 15 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുന്‍പായി ജാമിസണിനെ ആര്‍ സി ബി സ്വന്തമാക്കിയത്. ജാമിസണുമായുള്ള കരാര്‍ ആര്‍ സി ബി റദ്ദാക്കണം, ജാമിസണിനെ ടീമില്‍ നിന്ന് പുറത്താക്കണം, 15 കോടി വാങ്ങി പിന്നില്‍ നിന്ന് കുത്തി എന്നെല്ലാമാണ് ആര്‍ സി ബി ആരാധകര്‍ ജാമിസണിന് നേരെ അധിക്ഷേപം ചൊരിഞ്ഞുകൊണ്ട് പറയുന്നത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ജാമിസണിന്റെ ഉശിരന്‍ പന്തുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ കീഴടങ്ങുകയായിരുന്നു. ഇന്ത്യന്‍ നിരയിലെ പ്രധാനികളായ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നീ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുവാന്‍ താരത്തിന് കഴിഞ്ഞു. ഒരുപാട് നേട്ടങ്ങളും താരം ഈ പ്രകടനത്തിലൂടെ പോക്കറ്റിലാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജാമിസണിന്റെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയും തവണ ഒരിന്നിങ്സില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ പിഴുത മറ്റൊരു ബൗളറുമില്ല. ഫൈനലിനു മുമ്പ് നാലു അഞ്ചു വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഓസ്ട്രലിയന്‍ സ്പിന്നര്‍ നേതന്‍ ലയണ്‍ എന്നിവര്‍ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു ജാമിസണ്‍. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ ഇവരെയെല്ലാം പിന്നിലാക്കി ജാമിസണ്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

ഇതോടൊപ്പം തന്റെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജാമിസണ്‍ ന്യൂസിലന്‍ഡിനായി ആദ്യത്തെ എട്ട് ടെസ്റ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍ ആയിരിക്കുകയാണ്. എട്ട് ടെസ്റ്റുകളില്‍ നിന്നും 44 വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ 41ഉം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നേടിയതാണ്. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ നാലു വിക്കറ്റുമടക്കമാണ് ജാമിസണ്‍ ഇത്രയും വിക്കറ്റുകള്‍ കൊയ്തത്.
Published by: Sarath Mohanan
First published: June 23, 2021, 4:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories