ബെംഗളൂരു: ഐപിഎല്ലില്‍ വരുന്ന സീസണിലേക്കുള്ള താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ നിന്നൊഴിവാക്കിയത് മൂന്ന് വിദേശള താരങ്ങളെ. സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കുല്ലം ഉള്‍പ്പെടെയുള്ളവരെയാണ് കോഹ്ലിപ്പട ടീമില്‍ നിന്നൊഴിവാക്കിയത്. വിരാടും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ല്യേഴ്സും അണി നിരക്കുന്ന ടീമില്‍ നിന്നാണ് മക്കുല്ലം പുറത്ത് പോകുന്നത്.
ബ്രെണ്ടന്‍ മക്കുല്ലം, കോറി ആന്ഡേഴ്സണ്, ക്രിസ് വോക്സ് എന്നീ താരങ്ങളെയാണ് ബാംഗ്ലൂര്‍ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളാണ് മൂന്ന് പേരുമെന്നിരിക്കെ ടീമിന്റെ നീക്കം ആരാധകര്‍ക്കും അപ്രതീക്ഷിതമാണ്.
യുവരാജ്, ഫിഞ്ച്, പട്ടേല്‍ പുറത്ത്; സൂപ്പര്‍ താരങ്ങളുള്‍പ്പെടെ 11 പേരെ പുറത്താക്കി കിങ്ങ്സ് ഇലവന് പഞ്ചാബ്
ആര്‍സിബി നിലനിര്‍ത്തിയ താരങ്ങള്‍: വിരാട് കോഹ്ലി, എബി ഡി വില്ല്യേഴ്സ്, പാര്‍ഥിവ് പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, പവാന്‍ നേഗി, മോയീന്‍ അലി, ഗ്രാന്‍ഡ്ഹോം, സ്റ്റോയിനിസ്, ചാഹല്‍, സിറാജ്, സൗത്തി, ഉമേഷ് യാദവ്, സൈനി, കുല്‍വന്ത്, കൗല്ട്ടര് നൈല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.