• HOME
  • »
  • NEWS
  • »
  • sports
  • »
  • Glenn Maxwell | തമിഴ് ശൈലിയിൽ പങ്കാളിക്ക് താലി ചാർത്തി മാക്‌സ്‌വെൽ; 'വണക്കം മാപ്പിളെ' എന്ന് ആരാധകർ

Glenn Maxwell | തമിഴ് ശൈലിയിൽ പങ്കാളിക്ക് താലി ചാർത്തി മാക്‌സ്‌വെൽ; 'വണക്കം മാപ്പിളെ' എന്ന് ആരാധകർ

കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽ വെച്ച് മാക്‌സ്‌വെൽ വിനിയെ വിവാഹം ചെയ്തിരുന്നു. ഓസ്‌ട്രേലിയൻ ശൈലിയിൽ നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങൾ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

  • Share this:
    പരമ്പരാഗത തമിഴ് ശൈലിയിൽ അടുത്ത സുഹൃത്തും കാമുകിയുമായി വിനി രാമനെ (Vini Raman) വിവാഹം ചെയ്ത് ഓസ്ട്രേലിയയുടെ സ്റ്റാർ ഓൾ റൗണ്ടറും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലരിന്റെ (Royal Challengers Banglore) താരവുമായ ഗ്ലെൻ മാക്സ്‌വെൽ (Glenn Maxwell). പരമ്പരാഗത ശൈലിയിൽ മാക്സ്‌വെൽ വിനി രാമന് താലി ചാർത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധക കൂട്ടമായ ചെന്നൈ സൂപ്പർ കിങ്‌സ് ഫാൻ ആർമിയുടെയും പ്രമുഖ കായിക വെബ്‌സൈറ്റായ സ്‌പോർട്സ്കീഡ അടക്കമുള്ളവ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ ഓസീസ് താരത്തിന്റെ വിവാഹ ദൃശ്യങ്ങളുടെ വീഡിയോ പങ്കുവെച്ചിരുന്നു.

    ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽ വെച്ച് മാക്‌സ്‌വെൽ വിനിയെ വിവാഹം ചെയ്തിരുന്നു. ഓസ്‌ട്രേലിയൻ ശൈലിയിൽ നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങൾ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.



    വിനി ഇന്ത്യൻ വംശജ ആയതിനാൽ രണ്ട് കുടുംബങ്ങളുടെയും താത്പര്യം കണക്കിലെടുത്താണ് ഇരുവരും രണ്ട് ശൈലികളിലും വിവാഹിതരാകാൻ തീരുമാനമെടുത്തത്. വിവാഹത്തിന് മുന്നോടിയായി ദമ്പതികളുടെ കല്യാണത്തിനായി കഴിഞ്ഞ മാസം പുറത്തിറക്കിയ തമിഴിൽ അച്ചടിച്ച കല്യാണക്കുറി വൈറലായി മാറിയിരുന്നു.

    Also read- Glenn Maxwell Wedding: ഗ്ലെൻ മാക്സ്‌വെലും ഇന്ത്യൻ വംശജ വിന്നി രാമനും വിവാഹിതരായി

    തമിഴ്നാട്ടുകാരാണ് വിന്നിയുടെ മാതാപിതാക്കൾ. ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന വിന്നി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിന്നി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 2013 മുതൽ പരിചയക്കാരായിരുന്നു വിന്നിയും മാക്‌സ്‌വെല്ലും. മെൽബോൺ സ്റ്റാർസ് ഇവന്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2017 ലാണ് ഇരുവരും പ്രണയത്തിലാണ്. 2020 ലായിരുന്നു വിവാഹ നിശ്ചയം. 2020 ൽ തന്നെ വിവാഹിതരാകാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് പ്രതിസന്ധി മൂലം വിവാഹം നീട്ടി വെക്കുകയായിരുന്നു.

    Also read- Glenn maxwell- Vini raman| ഗ്ലെൻ മാക്സ്‌വെലിന്റെ കൈ പിടിച്ച് വിന്നി രാമൻ; ഓസ്ട്രേലിയൻ താരത്തിന്റെ മനംകവർന്ന തമിഴ്നാട്ടുകാരി

    വിവാഹത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കാരണം മാക്‌സ്‌വെൽ ഈ സീസണിലെ ഐപിഎല്ലിൽ ചേരാൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതേ കാരണം മൂലം ഓസ്‌ട്രേലിയയയുടെ പാകിസ്ഥാൻ പര്യടനത്തിൽ നിന്നും മാക്‌സ്‌വെൽ പിന്മാറിയിരുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മാക്‌സ്‌വെൽ തന്റെ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    Also read- Glenn Maxwell |മാക്സ്വെല്ലും തമിഴ് വംശജ വിനി രാമനും തമ്മിലുള്ള വിവാഹം അടുത്തമാസം; ക്ഷണക്കത്ത് വൈറല്‍

    കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 15 മത്സരങ്ങളിൽ 42.75 ശരാശരിയിൽ 513 റണ്‍സ് അടിച്ചെടുത്ത ഓസീസ് താരത്തെ 11 കോടി മുടക്കി ബാംഗ്ലൂർ ഈ സീസണിലും നിലനിർത്തുകയായിരുന്നു.
    Published by:Naveen
    First published: