• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇനി കളി മാറും; ലോകോത്തര പേസറെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇനി കളി മാറും; ലോകോത്തര പേസറെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

2016 ന് ശേഷം ഇതാദ്യമായാണ് പോര്‍ട്ടീസ് താരം ഐപിഎല്ലിനെത്തുന്നത്

rcb

rcb

  • News18
  • Last Updated :
  • Share this:
    ബെംഗളൂരു: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തുടര്‍ തോല്‍വികളില്‍ ഉഴലുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പുത്തനണര്‍വായി സൂപ്പര്‍ താരം ടീമില്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റൈനുമായാണ് ആര്‍സിബി കരാര്‍ ഒപ്പിട്ടത്. ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന് പകരക്കാരനായാണ് സ്റ്റെയ്ന്‍ ബാംഗ്ലൂരിലെത്തുന്നത്.

    നേരത്തെ പുറംവേദനയെ തുടര്‍ന്നായിരുന്നു കോള്‍ട്ടര്‍ നൈല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നത്. നേരത്തെ താരലേലത്തില്‍ സ്‌റ്റൈയിനിനെ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല. 2016 ന് ശേഷം ഇതാദ്യമായാണ് പോര്‍ട്ടീസ് താരം ഐപിഎല്ലിനെത്തുന്നത്.

    Also Read: 'ഗ്രൗണ്ടിലിറങ്ങിയത് ശരിയായില്ല' ധോണിയ്‌ക്കെതിരെ ബട്‌ലറും

    ഐപിഎല്ലിന്റെ ആദ്യകാലത്ത് ബാംഗ്ലൂരിനൊപ്പമുണ്ടായിരുന്ന സ്റ്റൈന്‍ 2008-2010 കാലത്ത് ടീമിനായി കളിച്ചിരുന്നു. 2016 ല്‍ ഗുജറാത്ത് ലയണ്‍സിനായിട്ടാണ് അവസാനം ഐപിഎല്‍ മത്സരത്തിനിറങ്ങിയത്.

    പന്ത്രണ്ടാം പതിപ്പില്‍ കളിച്ച ആറുമത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാളെ കിങ്‌സ് ഇലവന്‍ പഞ്ചാബുമായാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം.

     

     
    First published: