HOME » NEWS » Sports » REAL MADRID CLIMBED TO THE TOP OF LA LIGA IN A 2 1 VICTORY OVER BARCELONA MM INT

El Clasico 2021 | എൽ ക്ലാസിക്കോയിൽ ബാഴ്‌സക്കെതിരെ വീണ്ടും റയലിന് ജയം

News18 Malayalam | news18-malayalam
Updated: April 11, 2021, 10:19 AM IST
El Clasico 2021 | എൽ ക്ലാസിക്കോയിൽ ബാഴ്‌സക്കെതിരെ വീണ്ടും റയലിന് ജയം
  • Share this:
ഇന്നലെ നടന്ന ആവേശകരമായ ബാഴ്‌സ- റയൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്‌ റയൽ ബാഴ്‌സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തി. റ​യ​ല്‍ മാ​ഡ്രി​ഡ് 66 പോയിന്‍റുമാ​യി അ​ത്‌​ല​റ്റി​ക്കോ മാഡ്രിഡിന് ഒ​പ്പമാണ്. ലീഗിൽ തുടർച്ചയായി പത്തു മത്സരങ്ങളിൽ അപരാജിതരായി മുന്നേറിക്കൊണ്ടിരുന്ന ബാഴ്‌സ റയലിനു മുന്നിൽ പരാജയമറിഞ്ഞു.

ക​രീം ബെ​ന്‍​സേ​മ (13), ടോ​ണി ക്രൂ​സ് (28) എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോളു​ക​ള്‍ നേ​ടി​യ​ത്. അ​റു​പ​താം മി​നി​റ്റി​ല്‍ ഓ​സ്ക​ര്‍ മിം​ഗ്വേ​സ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി. 89-ാം മി​നി​റ്റി​ല്‍ റ​യ​ലി​ന്‍റെ ക​സ​മീ​റോ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്താ​യെ​ങ്കി​ലും മു​ത​ലാ​ക്കാ​ന്‍ ബാ​ഴ്സ​യ്ക്കാ​യി​ല്ല.

വാസ്‌കസ് 13-ാം മിനിറ്റില്‍ നല്‍കിയ പാസ്സ് ഗോളാക്കി കരിം ബെന്‍സിമയാണ് റയലിന് ആദ്യം ലീഡ് നല്‍കിയത്. വിനിഷ്യസ് ജൂനിയര്‍ നല്‍കിയ ഫ്രീകിക്ക് ടോണി ക്രൂസ് ഗോളാക്കിയാണ് റയലിന്റെ ലീഡ് രണ്ടായത്. ആല്‍ബയുടെ അസിസ്റ്റില്‍ 60-ാം മിനിറ്റില്‍ മിംഗ്വേസയാണ് ബാഴ്‌സയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതിനു മുമ്പ് മെസ്സിയുടെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ ബാഴ്‌സയ്ക്കായി സമനില ഗോളിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാം പകുതിയിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് റയലായിരുന്നു.



ചിര വൈരാഗികൾ തമ്മിലുള്ള മത്സരം വളരെ ആവേശത്തോടെയാണ് ആരാധകർ നോക്കി കണ്ടിരുന്നത്. റാമോസിന്റെയും വരാന്റെയും കുറവുകൾ റയലിനെ ഒരു തരത്തിലും ബാധിച്ചില്ല. ഇടതു കാലിലെ മസിൽ ഇഞ്ചുറി കാരണമാണ് റാമോസിന് മത്സരം നഷ്ടമായത്. വരാന് ഏതാനും ദിവസം മുന്നേ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എവേ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരുന്ന ബാഴ്‌സയ്ക്ക് ഇന്നലെ കാര്യങ്ങൾ കൈവിട്ടു.

2017 ന് ശേഷം എല്‍ ക്ലാസ്സിക്കോയില്‍ ഗോള്‍ നേടാത്ത പതിവ് മെസ്സി ഈ മല്‍സരത്തിലും തുടര്‍ന്നു. റയലിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. റയലിനെതിരെ ബാഴ്‌സയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കുറച്ച്‌ കാലങ്ങളായി എല്‍ ക്ലാസ്സിക്കോയില്‍ ഗോളിടക്കാത്ത മെസ്സി ഇന്നലെ ഫോമിലേക്കുയരുമെന്നായിരുന്നു കോച്ച്‌ കോമാന്റെ വിലയിരുത്തല്‍. കോമാന്‍ ചുമതലയേറ്റതിന് ശേഷമുളള ആദ്യ എല്‍ ക്ലാസ്സിക്കോയാണിത്.

നീണ്ട കാലത്തിനു ശേഷമാണ് മൂന്ന് എല്‍ ക്ലാസികോയില്‍ ബാഴ്സലോണ തുടര്‍ച്ചയായി പരാജയപ്പെടുന്നത്. 47 വര്‍ഷം മുൻപായിരുന്നു ഇതുപോലെ ബാഴ്സലോണ തുടര്‍ച്ചയായി പരാജയപ്പെട്ടത്. ഈ ഒക്ടോബറിലും കഴിഞ്ഞ മാര്‍ച്ചിലും ബാഴ്സലോണ റയലിനു മുന്നില്‍ പരാജയപ്പെട്ടിരുന്നു‌.

English summary: Real Madrid climbed to the top of La Liga on Saturday after Karim Benzema's flicked finish helped them claim a thrilling 2-1 victory over Barcelona in a wild Clasico at Valdebebas
Published by: user_57
First published: April 11, 2021, 10:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories