നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ചാമ്പ്യൻസ് ലീഗ് സെമി ചെൽസിക്കെതിരായ മത്സരത്തിൽ നിന്നും വരാനെ പുറത്ത്, റയലിന് തിരിച്ചടി

  ചാമ്പ്യൻസ് ലീഗ് സെമി ചെൽസിക്കെതിരായ മത്സരത്തിൽ നിന്നും വരാനെ പുറത്ത്, റയലിന് തിരിച്ചടി

  ആദ്യപാദത്തിൽ റയൽ മാഡ്രിഡിന്റെ മൈതാനത്ത് മികച്ച പ്രകടനം നടത്താനും സമനില നേടിയെടുക്കാനും ഒപ്പം എവേ ഗോളിന്റെ മുൻതൂക്കം നേടിയെടുക്കുകയും ചെയ്ത ചെൽസി രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് കൂടുതൽ കരുത്തു പ്രകടിപ്പിക്കാനാണ് സാധ്യത.

  Raphael Varane

  Raphael Varane

  • News18
  • Last Updated :
  • Share this:
   ചെൽസിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിനൊരുങ്ങുന്ന റയൽ മാഡ്രിഡിനു കനത്ത തിരിച്ചടിയായി ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെയുടെ പരുക്ക്. ഒസാസുനക്കെതിരായ കഴിഞ്ഞ ലാ ലിഗ മത്സരത്തിൽ ആദ്യ പകുതിയിൽ കളിച്ചതിനു ശേഷം പരുക്ക് അലട്ടിയതിനെ തുടർന്ന് കളം വിട്ട വരാനെ ചെൽസിക്കെതിരെ കളിക്കാൻ ഉണ്ടാവില്ല എന്ന് റയൽ മാഡ്രിഡ് തന്നെയാണു സ്ഥിരീകരിച്ചത്.

   റൈറ്റ് അബ്ഡക്റ്റർ മസിലിനേറ്റ പരുക്കാണ് വരാനെ പുറത്താവാൻ കാരണമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചെങ്കിലും പരുക്ക് മൂലം എത്ര കാലം താരം കളത്തിനു വെളിയിലിരിക്കേണ്ടി വരുമെന്ന കാര്യത്തിൽ ക്ലബ്ബ് വിശദീകരണം നൽകിയിട്ടില്ല. വരാനെക്ക് പരുക്കേറ്റ സ്ഥിതിക്ക് ചെൽസിക്ക് എതിരെ ടീമിനെ ഇറക്കുമ്പോൾ പ്രതിരോധനിരയെ എങ്ങനെ ഇറക്കണമെന്നതിനെക്കുറിച്ച് റയൽ പരിശീലകൻ സിനദിൻ സിദാന് വളരെയധികം തലപുകക്കേണ്ടി വരും.

   COVID 19 | സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

   പ്രതിരോധനിരയിൽ നായകൻ സെർജിയോ റാമോസ് കോവിഡ് മുക്തനായി തിരിച്ചെത്തി പരിശീലനം തുടങ്ങിയെങ്കിലും ജനുവരി പകുതിക്ക് ശേഷം ആകെ 125 മിനുട്ടുകൾ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ലെഫ്റ്റ് ബാക്കായ മെൻഡി പരുക്കു മാറി ഇന്നാണ് ടീമിനൊപ്പം ട്രെയിനിങ്ങിന് ചേർന്നിരിക്കുന്നത്. ഇതിനു പുറമേ റൈറ്റ് ബാക്കായി കളിക്കാൻ കഴിയുന്ന ഫെഡെ വാൽവെർദെ ഇതുവരെയും കോവിഡ് നെഗെറ്റിവായിട്ടുമില്ല.

   'BJP കേരളത്തിൽ ഇല്ലാതായത് ആഘോഷിക്കുന്നത് കേരളജനത ഒന്നാകെയാണ്': സുരേന്ദ്രനോട് ടി സിദ്ദിഖ്

   നിലവിൽ മെൻഡി, നാച്ചോ എന്നിവരെ വിങ്ങുകളിലും എഡർ മിലിറ്റാവോ, റാമോസ് എന്നിവർ സെൻട്രൽ ഡിഫെൻസിലും അണിനിരത്തുന്ന ലൈനപ്പായിരിക്കും സിദാൻ പരീക്ഷിക്കുക. എന്നാൽ മെൻഡിയൊഴികെ മറ്റാർക്കും മികച്ച ബാക്കപ്പില്ലെന്നത് റയലിന് കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കുന്നു.

   ചെൽസിയുടെ മൈതാനത്തു വെച്ചാണ് രണ്ടാംപാദ മത്സരം നടക്കുന്നത്. ആദ്യപാദത്തിൽ റയൽ മാഡ്രിഡിന്റെ മൈതാനത്ത് മികച്ച പ്രകടനം നടത്താനും സമനില നേടിയെടുക്കാനും ഒപ്പം എവേ ഗോളിന്റെ മുൻതൂക്കം നേടിയെടുക്കുകയും ചെയ്ത ചെൽസി രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് കൂടുതൽ കരുത്തു പ്രകടിപ്പിക്കാനാണ് സാധ്യത.

   പ്രതിരോധ നിരയുടെ കാര്യം ഒഴിച്ച് നിർത്തിയാൽ ടീമിന് കാര്യമായി പ്രശ്നങ്ങൾ ഇല്ല. മുന്നേറ്റ നിരയിൽ ബെൻസിമ ടീമിനായി ഗോൾ കണ്ടെത്തുന്നുണ്ട്. മുന്നേറ്റ നിരയിൽ ഫോം വീണ്ടെടുത്ത ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. മധ്യനിരയിൽ ടോണി ക്രൂസും മോഡ്രിച്ചും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. റാമോസിന്റെ അഭാവത്തിൽ ടീമിനെ നയിച്ച മാഴ്‌സേലോയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. കൂടാതെ പകരക്കാരനായി ഇറങ്ങുന്ന സിദാന്റെ തുരുപ്പുചീട്ടായ അസൻസിയോയും നിർണായക ഘട്ടത്തിൽ ടീമിന് വിജയം സമ്മാനിക്കാൻ മിടുക്കനാണ്.

   Summary | Real Madrid defender Raphael Varane ruled out of Champions league semi second leg match against Chelsea
   Published by:Joys Joy
   First published:
   )}