ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം റയൽ മാഡ്രിഡിന്. ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പാനിഷ് ചാമ്പ്യന്മാർ കിരീടം ഉയര്‍ത്തിയത്. വിനീഷ്യസ് ജൂനിയര്‍, വാല്‍വെര്‍ ദെ എന്നിവരുടെ ഇരട്ട ഗോളുകളാണ് റയലിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. റയൽ മാഡ്രിഡിന്റെ അഞ്ചാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. ആകെ എട്ട് ഗോളുകളാണ് ഫൈനല്‍ മത്സരത്തില്‍ പിറന്നത്.
രണ്ട് ഗോളുകൾ നേടുകയും കരിംബെൻസേമയടെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബ്രസീൽ താരം വിനീഷ്യസ് ജൂനിയറാണ് മത്സരത്തിലുടനീളം നിറഞ്ഞുനിന്നത്. ഫെഡ്രിക്കോ വാൽവെർഡോയും റയലിനായി ഇരട്ട ഗോൾ കണ്ടെത്തി.
തുടക്കം മുതൽ റയലിന്റെ ആധിപത്യമായിരുന്നു. പതിമൂന്നാം മിനുറ്റിൽ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മുന്നിലെത്തി. 18ാം മിനുറ്റിൽ ഫെഡ്രിക്കോ വാൽവെർഡയിലൂടെ റയൽ ഗോൾ നേട്ടം രണ്ടാക്കി. ഗോൾ മടക്കാനുള്ള തീവ്രശ്രമത്തിനിടെ ഹിലാൽ ഒരു ഗോള്‍ മടക്കി റയലിനെ അസ്വസ്ഥമാക്കി. മൂസ മാരേഗയാണ് 26ാം മിനിറ്റിൽ ഗോൾ നേടിയത്. 2-1ന്റെ മുൻതൂക്കവുമായി ഒന്നാം പകുതി അവസാനിച്ചു. രണ്ടാം പകുതിയിലാണ് റയൽ ആക്രമണത്തിന്റെ കനം കൂട്ടിയത്. നാല് മിനിറ്റിനിടെ വന്ന രണ്ട് ഗോളുകൾ ഹിലാലിനെ തകര്‍ത്തുകളഞ്ഞു.
പരിക്ക് ഭേദമായി മടങ്ങിയെത്തിയ കരിം ബെൻസെമ 54ാം മിനിറ്റിലും ഫെഡ്രിക്കോ വാൽവർഡ 58ാം മിനിറ്റിലും ഗോൾ നേടിയതോടെ റയൽ ഗോൾ നേട്ടം നാലിൽ എത്തി. അതിനിടെ 63ാം മിനിറ്റിൽ ലൂസിയാനോ വെയിറ്റോ ഹിലാലിനായി സ്‌കോർ ചെയ്തു(4-2). 69ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ രണ്ടാം ഗോൾ കൂടി നേടിയതോടെ റയൽ ഫൈവ് സ്റ്റാറായി(5-2). 79ാം മിനിറ്റിൽ ലൂസിയാനോ തന്നെ ഹിലാലിനായി ഒരിക്കൽ കൂടി ഗോൾ നേടി. പിന്നീട് ഗോളടിക്കാനായില്ലെങ്കിലും ഹിലാൽ പ്രതിരോധനിരയെ റയൽ മുന്നേറ്റ നിര വെള്ളംകുടിപ്പിച്ചു.
പന്ത് കൈയ്യടക്കത്തിലിം ഷോട്ടിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലുമെല്ലാം റയല്‍ മാഡ്രിഡ് തന്നെയായിരുന്നു മുന്നില്‍. റയൽ മാഡ്രിഡിന്റെ അഞ്ചാം ക്ലബ് ലോകകപ്പ് നേട്ടമാണിത്. ഇതിന് മുമ്പ് 2014, 2016, 2017, 2018 വർഷങ്ങളിലാണ് റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.