നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Karim Benzema | സെക്സ് ടേപ്പ് വെച്ച് ബ്ലാക്ക് മെയിലിങ്; ബെൻസേമയ്ക്ക് തടവും പിഴയും

  Karim Benzema | സെക്സ് ടേപ്പ് വെച്ച് ബ്ലാക്ക് മെയിലിങ്; ബെൻസേമയ്ക്ക് തടവും പിഴയും

  ഫ്രഞ്ച് ടീമിൽ തന്റെ സഹ കളിക്കാരനായിരുന്ന മാത്യു വാൽബ്യുനയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് മറ്റ് അഞ്ച് പേർക്കൊപ്പം ബെൻസേമയെയും കോടതി ശിക്ഷിച്ചത്.

  Credits: Twitter

  Credits: Twitter

  • Share this:
   പാരിസ്: സെക്‌സ് ടേപ്പ് (Sex Tape) ഉപയോഗിച്ച് സഹ കളിക്കാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിൽ റയൽ മാഡ്രിഡിന്റെ (Real Madrid) ഫ്രഞ്ച് ഫുട്ബോൾ (French Football) താരം കരിം ബെൻസേമയെ (Karim Benzema) കുറ്റക്കാരാണെന്ന് വിധിച്ച് ഉത്തരവിട്ട് കോടതി. കുറ്റക്കാരാനെന്ന് കണ്ടെത്തിയ താരത്തിന് ഉപാധികളോടെയുള്ള ഒരു വർഷത്തെ തടവും ഒപ്പം 75,000 യൂറോ (ഏകദേശം 62 ലക്ഷ൦ രൂപ) പിഴയുമാണ് കോടതി വിധിച്ചത്.

   എന്നാൽ, സസ്‌പെൻഡഡ്‌ തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നത് എന്നതിനാൽ താരത്തിന് താരത്തിന് ജയിലിൽ പോകേണ്ടതായി വരില്ല. ഈ ഒരു വർഷത്തിനിടെ താരം ഇത്തരത്തിലുള്ള കുറ്റം വീണ്ടും ആവർത്തിച്ചാൽ മാത്രമേ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതുള്ളൂ.

   ഫ്രഞ്ച് ടീമിൽ തന്റെ സഹ കളിക്കാരനായിരുന്നു മാത്യു വാൽബ്യുനയെ (Mathieu Valbuena) ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് മറ്റ് അഞ്ച് പേർക്കൊപ്പം ബെൻസേമയെയും കോടതി ശിക്ഷിച്ചത്. ഒരു മാസത്തോളം വിചാരണ നടന്നതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

   2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് ബെൻസേമയും വാൽബ്യുനയും ഫ്രഞ്ച് ടീമിൽ സഹതാരങ്ങൾ ആയിരുന്നു. ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പിൽ വെച്ച് കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്ക് വേണ്ടി വാൽബ്യുനയെ ബെൻസേമ ഭീഷണിപ്പെടുത്തുകയായിരുന്നു. വാൽബ്യുനയുടെ ഫോണിൽ നിന്നും ലഭിച്ച അശ്ശീല വീഡിയോയുടെ പേരിലായിരുന്നു ഭീഷണി. ഫ്രാൻസ് ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

   എന്നാൽ സംഭവത്തിൽ സഹതാരമായ വാൽബ്യുനയെ രക്ഷിക്കാനായിരുന്നു തന്റെ ഉദ്ദേശം എന്നാണ് ബെൻസേമ വാദിച്ചത്. സംഭവത്തിന് ആധാരമായ വീഡിയോ നശിപ്പിക്കാൻ മാത്രമാണ് താൻ വാൽബ്യുനയോട് ആവശ്യപ്പെട്ടതെന്ന് ബെൻസേമ വിചാരണ സമയത്ത് കോടതിയിൽ മൊഴി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് ബെൻസേമയ്ക്ക് ഫ്രാൻസ് ഫുട്ബോൾ ടീമിൽ നിന്നും സ്ഥാനം നഷ്ടമായിരുന്നു. ആറ് വർഷത്തോളം ദേശീയ ടീമിന് പുറത്തായിരുന്ന താരം ഇക്കഴിഞ്ഞ യൂറോ കപ്പിലൂടെയാണ് ഫ്രാൻസിന്റെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

   Diego Maradona |'വായ പൊത്തിപിടിച്ച് ലൈംഗികപീഡനത്തിനിരയാക്കി'; മറഡോണയ്‌ക്കെതിരെ ആരോപണവുമായി ക്യൂബന്‍ വനിത

   ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയ്ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത. മാവിസ് അല്‍വാരസ് എന്ന 37 കാരിയാണ് മറഡോണയ്ക്കെതിരെ ആരോപണവുമായി രംഗത്തു വന്നത്. 20 വര്‍ഷം മുമ്പ് തന്റെ കൗമാര പ്രായത്തില്‍ മറഡോണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് അല്‍വാരസിന്റെ വെളിപ്പെടുത്തല്‍.

   മറഡോണ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് യുവതിയുടെ ആരോപണം. ഒരു കേസുമായി ബന്ധപ്പെട്ട് അര്‍ജന്റീനയിലെ കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് താരത്തിനെതിരെ അല്‍വാരസ് ലൈംഗിക പീഡനം ആരോപിച്ചത്.

   തന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി ആഴ്ചകളോളം ബ്യൂണസ് ഐറിസിലെ ഹോട്ടലില്‍ മറഡോണ തടഞ്ഞുവച്ചുവെന്നും യുവതി ആരോപിച്ചു. മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് വല്ലാതെ ബുദ്ധിമുട്ടിച്ചതായും അല്‍വാരസ് വെളിപ്പെടുത്തി. ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോയും മറഡോണയും തമ്മിലുള്ള അടുപ്പം നിമിത്തം മറഡോണയുമായുള്ള ബന്ധം തുടരേണ്ടി വന്നു. അഞ്ച് വര്‍ഷത്തോളം കാലം മറഡോണയുമായി ബന്ധം തുടര്‍ന്നുവെന്നാണ് യുവതി വ്യക്തമാക്കുന്നത്.
   Published by:Naveen
   First published:
   )}