• HOME
  • »
  • NEWS
  • »
  • sports
  • »
  • REAL MADRID TO PLACE NEW OFFER TO PSG FOR KYLIAN EMBAPPE IN THE SUMMER TRANSFER WINDOW

എംബാപ്പയെ വിടാതെ റയൽ; താരത്തെ സ്വന്തമാക്കാൻ പിഎസ്ജിക്ക് മുന്നിൽ പുതിയ ഓഫറുമായി സ്പാനിഷ് ക്ലബ്

പി എസ് ജിക്ക് നൽകിയ ആദ്യ രണ്ട് ഓഫറുകളും നിരസിക്കപ്പെട്ടതിനെ തുടർന്ന് കൂടുതൽ ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ഓഫർ നൽകാൻ ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.

Kylian Mbappe

Kylian Mbappe

  • Share this:
    പി എസ് ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വിടാതെ റയല്‍ മാഡ്രിഡ്. താരത്തെ റയലിലേക്ക് എത്തിക്കാൻ ഫ്രഞ്ച് ക്ലബായ പി എസ് ജിക്ക് നൽകിയ ആദ്യ രണ്ട് ഓഫറുകളും നിരസിക്കപ്പെട്ടതിനെ തുടർന്ന് കൂടുതൽ ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ഓഫർ നൽകാൻ ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.

    210 മില്യൺ യൂറോയാണ് റയൽ എംബാപ്പെയെ സ്വന്തമാക്കാൻ പി എസ് ജിക്ക് മുന്നിൽ വെക്കാൻ പോകുന്ന പുതിയ ഓഫർ. എന്നാൽ പി എസ് ജി 220 മില്യൺ യൂറോയാണ് ആവശ്യപ്പെടുന്നത് എന്നാണ് സൂചന. നേരത്തെ 160 മില്ല്യണ്‍ യുറോയ്ക്ക് എംബാപ്പയെ പി എസ് ജിയിൽ നിന്നും സ്വന്തമാക്കാനുള്ള ഓഫർ റയൽ ഫ്രഞ്ച് ക്ലബിന് നൽകിയിരുന്നെങ്കിലും അവർ അതാ നിരസിക്കുകയായിരുന്നു. എംബാപ്പയെ വിൽക്കില്ല എന്നതായിരുന്നു ഫ്രഞ്ച് ക്ലബ് ഇതുവരെയും പറഞ്ഞിരുന്നതെങ്കിലും എംബാപ്പെ ക്ലബ് വിടാൻ ഒരുങ്ങി നിൽക്കുകയാണ്.

    പി എസ് ജി താരത്തെ അവരുടെ ടീമിൽ നിലനിർത്താനായി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ക്ലബ് മുന്നോട്ട് വെക്കുന്ന ഓഫറുകൾ സ്വീകരിക്കാൻ എംബാപ്പെ ഒരുക്കമല്ല. ഇതോടെയാണ് പി എസ് ജി തങ്ങളുടെ തീരുമാനത്തിൽ അയവു വരുത്തിയത്. ഇതേ തുടർന്നാണ് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായ ലിയോണാർഡോ എംബാപ്പെ ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ പോകാമെന്നും, അത് പക്ഷെ പി എസ് ജി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും വെളിപ്പെടുത്തിയത്.

    പി എസ് ജിയുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് എംബാപ്പെയ്ക്കുള്ളത്. മെസ്സി കൂടി വന്നതോടെ മെസ്സി-നെയ്മര്‍-എംബാപ്പെ എന്ന സ്വപ്നതുല്യമായ മുന്നേറ്റ നിരയുടെ ബലത്തിൽ യൂറോപ്പിൽ മേധാവിത്വം നേടിയെടുക്കാനാണ് പി എസ് ജി ലക്ഷ്യം വെക്കുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് അവർ റയൽ മുന്നോട്ട് വെക്കുന്ന ഓഫറുകൾ എല്ലാം തന്നെ നിരസിക്കുന്നത്.

    ക്ലബിന്റെ ആരാധകരും ഈ മൂവർ സംഘം ഒന്നിച്ച് അണിനിരക്കാൻ കാത്തിരിക്കുകയാണ്. അങ്ങനെയിരിക്കെ ഫ്രഞ്ച് കൗമാരതാരം ക്ലബ് വിടുകയാണെന്ന വാർത്തകൾ അവരെയും ഒരുപോലെ നിരാശരാക്കുന്നുണ്ട്. ഫുട്‍ബോൾ രംഗത്തെ പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ എംബാപ്പെ ക്ലബ് വിടാൻ ഒരുക്കമാണെന്ന് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിരുന്നെങ്കിലും ഒപ്പം തന്നെ പി എസ് ജി താരത്തെ നിലനിർത്താൻ തന്നെയാണ് ഒരുക്കമെന്നും ചേർത്തിരുന്നു, റയൽ മുന്നോട്ട് വെച്ച പുതിയ ഓഫറിനെ കുറിച്ച് റൊമാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    പി എസ് ജിക്കായി 174 മത്സരങ്ങളിൽ നിന്ന് 133 ഗോളുകളും 63 അസിസ്റ്റുമാണ് എംബാപ്പെ ഇതുവരെ നേടിയിട്ടുള്ളത്. 2017ല്‍ മൊണോക്കോയില്‍ നിന്ന് ദീര്‍ഘകാല വായ്പാടിസ്ഥാനത്തിൽ പി എസ് ജിയിലെത്തിയ താരം പിന്നീട് ക്ലബുമായി കരാറിൽ ഒപ്പുവെക്കുകയായിരുന്നു. ലീഗ് വണ്ണിന്‍റെ ഈ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
    Published by:Naveen
    First published:
    )}