• HOME
  • »
  • NEWS
  • »
  • sports
  • »
  • ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടർ: റയൽ - സിറ്റി സൂപ്പർ പോരാട്ടം; ബാഴ്സക്ക് താരതമ്യേന എളുപ്പം

ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടർ: റയൽ - സിറ്റി സൂപ്പർ പോരാട്ടം; ബാഴ്സക്ക് താരതമ്യേന എളുപ്പം

റയൽ-സിറ്റി പോരാട്ടത്തിലൂടെ സൂപ്പർ പരിശീലകരായ സിനദിൻ സിദാനും പെപ് ഗ്വാർഡിയോളയും നേർക്കുനേരെത്തുകയാണ്.

Football

Football

  • Share this:
    ലണ്ടൻ: ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിന്റെ മത്സര ക്രമമായി. ആവേശപ്പോരാട്ടങ്ങൾക്കാണ് പ്രീ ക്വാർട്ടർ സാക്ഷ്യം വഹിക്കുക. പ്രീ ക്വാർട്ടറിലെ സൂപ്പർ പോരാട്ടത്തിൽ മുൻ ചാംപ്യൻമാരായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. പരിശീലകരായ സിനദിൻ സിദാനും പെപ് ഗ്വാർഡിയോളയും നേർക്കുനേരെത്തുകയാണ്.

    നിലവിലെ ചാംപ്യൻമാരായ ലിവർപൂളിന്റെ എതിരാളികൾ സ്പാനിഷ് ക്ലബ് അത്‍ലറ്റികോ മാഡ്രിഡാണ്. സ്പാനിഷ് ലീഗ് ചാംപ്യൻമാരായ ബാഴ്സലോണ, ഇറ്റാലിയൻ ക്ലബ് നാപ്പോളിയുമായി മുഖാമുഖമെത്തും. ഇറ്റാലിയൻ ചാംപ്യൻമാരായ യുവന്റസ് ഫ്രഞ്ച് ക്ലബ് ലിയൊണിനെ നേരിടും.

    ജർമൻ ക്ലബ് ബയേൺ മ്യൂണിക്കും ഇംഗ്ലീഷ് ക്ലബ് ചെൽസിയും തമ്മിലാണ് മറ്റൊരു സൂപ്പർ പോരാട്ടം. ഫെബ്രുവരി 18 മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ

    പ്രീക്വാർട്ടർ

    pre quarter draw
    Published by:Anuraj GR
    First published: