ഇന്റർഫേസ് /വാർത്ത /Sports / T20യിൽ സമ്പൂർണ ജയം നേടിയ കോലി പടക്ക് ടെസ്റ്റിൽ എന്ത് പറ്റി ? കാരണം ഇതാണ്

T20യിൽ സമ്പൂർണ ജയം നേടിയ കോലി പടക്ക് ടെസ്റ്റിൽ എന്ത് പറ്റി ? കാരണം ഇതാണ്

kohli

kohli

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യുസീലൻഡ് രാജ്യങ്ങളിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യക്ക് ജയിക്കാനായത് ഓസ്ട്രേലിയയിൽ മാത്രം

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

ട്വന്റി 20 പരമ്പരയിൽ സമ്പൂർണ ജയം നേടിയ ശേഷമാണ് ഇന്ത്യ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ കീഴടങ്ങിയത്. ടെസ്റ്റ് പരമ്പരക്ക് കിവീസിന് നേരിയ മേൽക്കൈ പ്രവചിച്ചിരുന്നതെങ്കിലും കാര്യമായി പൊരുതാൻ പോലുമാകാതെ കോലിപ്പട മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടത്.

ടെസ്റ്റ് പരമ്പരയിൽ കിവീസിന്റെ ആധികാരിക മുന്നേറ്റം മത്സരരമുടനീളം കണ്ടത്. ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനം തന്നെയാണ് കനത്ത തോൽവിയുടെ പ്രധാന കാരണം. 2003ലെ ന്യുസിലൻഡ് പരമ്പരക്ക് ശേഷം ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ബാറ്റ്സമാന് പോലും സെഞ്ച്വറി നേടാനാകതെ കളം വിട്ടത്. പേസ് ബൗളിംഗ് നിരയും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.

ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്താൻ ന്യുസീലൻഡിനായി. കഴിഞ്ഞ 15 വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ ടീമെന്നാണ് പരിശീലകൻ രവി ശാസ്ത്രി പറഞ്ഞത്. എന്നാൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യുസീലൻഡ് രാജ്യങ്ങളിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യക്ക് ജയിക്കാനായത് ഓസ്ട്രേലിയയിൽ മാത്രമാണ്.

Also read: India vs New Zealand|പേസിന് മുന്നിൽ ബാറ്റ്സ്മാൻമാർക്ക് മുട്ടിടിച്ചു; ന്യൂസിലാൻഡിൽ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിട്ടത് ഇങ്ങനെ

നാല് ഇന്നിംഗ്സിലെയും കൂടെ ഇന്ത്യയുടെ ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 30 റൺസ്. ക്യാപ്റ്റൻ കോലിയുടെ മോശം ഫോമും ഇന്ത്യക്ക് തിരിച്ചടിയായി. നാലിന്നിംഗ്സിൽ നിന്ന് കോലി നേടിയത് വെറും 38 റൺസ്. രോഹിതിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന വിലയിരുത്തലാണ് ക്രിക്കറ്റ് പ്രേമികൾ പങ്കുവെക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ചതെന്ന് വാഴ്ത്തപ്പെട്ട ഇന്ത്യൻ പേസ് നിര നാലിന്നിംഗ്സിൽ നിന്ന് വീഴ്തത്തിയത് വെറും18 വിക്കറ്റ് മാത്രം. അതേസമയം ക്രൈസറ്റ്ചർച്ചിൽ നിന്ന് മാത്രം കിവീസ് പേസർമാർ 19 വിക്കറ്റെടുത്തു.

First published:

Tags: India cricket, India vs New Zealand, India vs New Zealand Cricket Test, India vs New Zealand Test Series, Virat kohli