• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഏകദിനത്തിലെ റെക്കോർഡ് സ്കോർ; ഓസ്ട്രേലിയയെ തൂത്തെറിഞ്ഞ് ഇംഗ്ലണ്ട്


Updated: June 20, 2018, 1:18 PM IST
ഏകദിനത്തിലെ റെക്കോർഡ് സ്കോർ; ഓസ്ട്രേലിയയെ തൂത്തെറിഞ്ഞ് ഇംഗ്ലണ്ട്

Updated: June 20, 2018, 1:18 PM IST
നോട്ടിങ്ഹാം: ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട്. ഒരുകാലത്ത് ക്രിക്കറ്റിലെ രാജാക്കൻമാരായിരുന്ന ഓസ്ട്രേലിയയ്ക്കെതിരെ ഏകദിത്തിലെ റെക്കോർഡ് സ്കോർ പടുത്തുയർത്തി വമ്പൻ ജയവും പരമ്പരയും സ്വന്തമാക്കി. ആറിന് 481 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലണ്ട് ലോകറെക്കോർഡിട്ടപ്പോൾ പഴങ്കഥയായത് പാകിസ്ഥാനെതിരെ അവർ തന്നെ നേടിയ മൂന്നിന് 444 എന്ന സ്കോറാണ്. 27 പന്തുകൾ ബാക്കി നിൽക്കേയാണ് സ്വന്തം ലോകറെക്കോർഡ് ഇംഗ്ലണ്ട് തിരുത്തിയെഴുതിയത്. നോട്ടിങ്ഹാമിൽ തന്നെയായിരുന്നു പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് 444 റൺസ് അടിച്ചുകൂട്ടയതെന്നതും യാദൃശ്ചികതയായി. മറുപടി ബാറ്റിങിൽ ഓസ്ട്രേലിയയെ 239 റൺസിന് എറിഞ്ഞിട്ട ഇംഗ്ലണ്ട് സ്വന്തമാക്കിയത് 242 റൺസിന്‍റെ വമ്പൻ ജയം.

ചരിത്രത്തിൽ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ പരാജയമാണ് ഇംഗ്ലണ്ടിനെതിരെ ഏറ്റുവാങ്ങിയത്. ഇതിന് മുമ്പ് 1986ൽ ന്യൂസിലാൻഡിനെതിരെ 206 റൺസിന് തോറ്റതായിരുന്നു ഓസ്ട്രേലിയയുടെ ഏറ്റവും വലിയ തോൽവി. മറുവശത്ത് ഏകദിനത്തിൽ തങ്ങളുടെ ഏറ്റവും വലിയ ജയമാണ് ഇംഗ്ലീഷുകാർ സ്വന്തമാക്കിയത്. 2015ൽ ന്യൂസിലാൻഡിനെ 210 റൺസിന് തോൽപ്പിച്ചതാണ് ഇംഗ്ലണ്ടിന്‍റെ റൺസ് അടിസ്ഥാനത്തിലുള്ള വലിയ ജയം.

ഇംഗ്ലണ്ടിന് വേണ്ടി അലക്സ് ഹെയ്ൽസും(147) ജോണി ബെയർസ്റ്റോയും(139) സെഞ്ച്വറി നേടി. 92 പന്ത് നേരിട്ട ബെയർസ്റ്റോ 15 ഫോറും അഞ്ച് സിക്സറുകളുമടിച്ചു. 92 പന്ത് നേരിട്ട ഹെയ്ൽസ് 16 ബൌണ്ടറികളും അഞ്ച് സിക്സറുകളും അടിച്ചുകൂട്ടി. 30 പന്തിൽ 67 റൺസെടുത്ത ക്യാപ്റ്റൻ ഇയൻ മോർഗനും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.

മറുപടി ബാറ്റിങിൽ 44 റൺസെടുത്ത മാർകസ് സ്റ്റോയിനിസിന് മാത്രമെ ഓസീസ് നിരയിൽ തിളങ്ങാനായുള്ളു. നാലു വിക്കറ്റെടുത്ത ആദിൽ റഷീദും മൂന്നു വിക്കറ്റെടുത്ത മൊയിൻ അലിയും ചേർന്നാണ് ഓസ്ട്രേലിയയെ തകർത്തത്.
First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍