HOME /NEWS /Sports / മെസ്സി ഡബിളിൽ റയൽ സോസിഡാഡിനെതിരെ വൻ ജയം; ബാഴ്സലോണ തിരിച്ചുവരുന്നു

മെസ്സി ഡബിളിൽ റയൽ സോസിഡാഡിനെതിരെ വൻ ജയം; ബാഴ്സലോണ തിരിച്ചുവരുന്നു

messi barcelona

messi barcelona

ഇന്നലത്തെ മത്സരത്തിലും ഗോൾ നേടിയതോടെ 2021ൽ കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ നേടുകയോ അല്ലെങ്കിൽ അസിസ്റ്റ് കൊടുക്കുകയോ ചെയ്തെന്ന റെക്കോർഡും സ്വന്തമാക്കി.

  • Share this:

    ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്തായതിന്‍റെ നാണക്കേടിൽനിന്ന് വൻജയവുമായി ബാഴ്സലോണ തിരിച്ചുവരുന്നു. ലാ ലീഗയിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടിരുന്ന റയൽ സോസിഡാഡിനെയാണ് ബാഴ്‌സിലോണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ ജയം. ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന പ്രകടനമാണ് ബാഴ്‌സിലോണ കാഴ്ചവച്ചത്. പി എസ് ജിയോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ ലീഗ് കിരീടം നേടുമെന്ന വാശിയോടെയാണ് ബാഴ്സ, സൊസൈഡാഡിനെ തകർത്തത്.

    ജയത്തോടെ അത്ലറ്റികോ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്താനും ബാഴ്‌സലോണക്കായി. ബാഴ്‌സലോണക്ക് വേണ്ടി അന്റോണിയോ ഗ്രീസ്മാൻ ആണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് സെർജിനോ ഡെസ്റ്റിന്റെയും മെസ്സിയുടെയും ഇരട്ട ഗോളുകളിൽ ബാഴ്‌സലോണ മത്സരം കൈ പിടിയിലൊതുക്കുകയായിരുന്നു. ബാഴ്‌സലോണയുടെ മറ്റൊരു ഗോൾ നേടിയത് ഡെംമ്പലെയാണ്. റയൽ സോസിഡാഡിന്റെ ആശ്വാസ ഗോൾ നേടിയത് ആൻഡെർ ബാറൻനെക്സിയ ആണ്.

    ഇന്നലത്തെ മത്സരത്തിലും ഗോൾ നേടിയതോടെ 2021ൽ കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ നേടുകയോ അല്ലെങ്കിൽ അസിസ്റ്റ് കൊടുക്കുകയോ ചെയ്തിട്ടുണ്ട്. 12 കളികളിൽ നിന്നായി 15 ഗോളും ഏഴ് അസിസ്റ്റും താരം നേടി. ഈ സീസണിൽ ബാഴ്സ നേടിയ 31 ഗോളുകളിലും മെസ്സിയുടെ പങ്ക് ഉണ്ടായിരുന്നു. താരം 23 ഗോളുകൾ നേടുകയും 8 അസിസ്റ്റുകൾ നൽകുകയും ചെയ്തു.

    ഇന്നലെ നേടിയ ജയത്തോടെ ബാഴ്സ ലീഗിൽ തങ്ങളുടെ തുടർച്ചയായ ഒമ്പതാം എവേ മത്സരത്തിലും ജയം സ്വന്തമാക്കി. ഏപ്രിൽ പത്തിന് റയൽ മാഡ്രിഡുമായി നടക്കുന്ന എൽ ക്ലാസികോ ജയിച്ചാൽ തുടർച്ചയായി പത്ത് എവേ ജയങ്ങൾ എന്ന റെക്കോർഡും സ്വന്തമാക്കാം.

    You May Also Like- റെക്കോർഡ് നേട്ടം ഗോളടിച്ചും ഗോളടിപ്പിച്ചും ആഘോഷമാക്കി മെസ്സി

    ഇന്നലത്തെ മത്സരത്തിൽ ഇറങ്ങിയതോടെ മെസ്സി ബാഴ്സലോണക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. ബാഴ്സ ജെഴ്സിയിൽ 768ാമത്തെ മത്സരമാണ് മെസ്സി ഇന്നലെ പൂർത്തിയാക്കിയത്. ബാഴ്സിലോണ ജെഴ്സിയിൽ 767 മത്സരങ്ങൾ പൂർത്തിയാക്കിയ സാവിയാണ് രണ്ടാം സ്ഥാനത്ത്.

    You May Also Like- ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ - റെക്കോർഡിന് അരികെ മെസി

    ലീഗിൽ കിരീടത്തിനു വേണ്ടി ശക്തമായ പോരാട്ടമാണ് ആദ്യ മൂന്നു ടീമുകളായ അത്‌ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും ബാഴ്സലോണയും കാഴ്ചവയ്ക്കുന്നത്. 28 കളികൾ പൂർത്തിയായപ്പോൾ 66 പോയിന്‍റുമായി അത്‌ലറ്റിക്കോ ഒന്നാമതും 62 പോയിന്‍റുമായി ബാഴ്സ രണ്ടാമതും 60 പോയിന്‍റുമായി റയൽ മൂന്നാമതുമാണ്.

    Summary- Barcelona destroys Real Sosidad oweing to Messi's dual brace to remain head to head to in Laliga title race.

    First published:

    Tags: Barcelona, FC Barcelona, Messi, Messi Barcelona, Spanish La Liga, Xavi