• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫൈനലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമൻ


Updated: July 15, 2018, 10:11 PM IST
ഫൈനലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമൻ

Updated: July 15, 2018, 10:11 PM IST
മോസ്കോ: ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡ് കിലിയൻ എംബാപ്പെക്ക്. ഫുട്ബോൾ ഇതിഹാസമായ പെലെയുടെ റെക്കോർഡാണ് യുവതാരം സ്വന്തമാക്കിയത്.

1958 ഫൈനലിൽ ആതിഥേയരായ സ്വീഡനെതിരെ ഇരട്ടഗോൾ നേടുമ്പോൾ 17 വയസായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. എംബാപ്പെ ഞായറാഴ്ച കളത്തിലിറങ്ങിയപ്പോൾ 19 വയസാണ് പ്രായം.

റഷ്യൻ ലോകകപ്പിലെ താരമാകുമെന്ന് പലരും പ്രവചിച്ച കളിക്കാരനാണ് എംബാപെ. ​ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ​ഗോൾ നേടിയെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എംബാപെ എത്തിയിരുന്നില്ല. എന്നാൽ പ്രീക്വാർട്ടറിൽ അർജൻറീനയ്ക്കെതിരെ നടത്തിയ മിന്നുന്ന പ്രകടനത്തോടെ പി.എസ്.ജി താരം ഫോമിലേക്കുയർന്നു.

ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു കളിയിൽ രണ്ടു ഗോൾ നേടിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി എംബപെ. പെലെയുടെ റെക്കോർഡാണ് അന്ന് തകർത്തത്. ബെൽജിയത്തിനെതിരായ മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു.

ഫ്രഞ്ച് ഫുട്ബോളിലെ നവോത്ഥാനത്തിന്റെ ഏറ്റവും മോഹിപ്പിക്കുന്ന അടയാളമാ‌ണ് പി.എസ്.ജിയുടെ സൂപ്പർതാരം. 1998ൽ ഫ്രാൻസ് ലോകജേതാക്കളായതിനു ശേഷം ജനിച്ചവരിൽ ടീമിലെത്തിയ താരമാണ് എംബാപ്പെ.

 
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍