• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി രോഹിത് ശർമ


Updated: June 28, 2018, 4:10 PM IST
ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി രോഹിത് ശർമ

Updated: June 28, 2018, 4:10 PM IST
ഡബ്ലിൻ: അയർലൻഡിനെതിരായ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യൻ രോഹിത് ശർമ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ മൂന്നു തവണ 150ന് മുകളിലുള്ള കൂട്ടുകെട്ടില്‍ പങ്കാളിയായെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. ഇതുവരെ മറ്റൊരു താരവും ഈ റെക്കോര്‍ഡ് നേടിയിട്ടില്ല. രോഹിതിന്റെ 150ന് മുകളിലുള്ള രണ്ടു കൂട്ടുകെട്ട് ധവാനൊപ്പവും ഒരെണ്ണം കെ.എല്‍ രാഹുലിനൊപ്പവുമായിരുന്നു.

രണ്ടു തവണ 150 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന ആദ്യ ജോഡിയായി രോഹിത് ശർമയും ശിഖർധവാനും മാറിയെന്നതാണ് മറ്റൊരു റെക്കോര്‍ഡ്. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്ടിലും കെയ്ന്‍ വില്യംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 171 റണ്‍സാണ് അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. രോഹിത് രാഹുലിനൊപ്പം 2017ല്‍ ശ്രീലങ്കക്കെതിരെ 165 റണ്‍സിന്റെയും അതേവര്‍ഷം തന്നെ ധവാനൊപ്പം ന്യൂസിലന്‍ഡിനെതിരെ 158 റണ്‍സിന്റെയും പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയിട്ടുണ്ട്.

അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിൽ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അര്‍ധസെഞ്ചുറി നേടിയ രോഹിത് ശർമയുടെയും ശിഖര്‍ ധവാന്റെയും മികവില്‍ 208-5 (20) എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. അയര്‍ലന്‍ഡിന്റെ മറുപടി ബാറ്റിംഗ് 132-9ല്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിതും ധവാനും ചേര്‍ന്ന് 160 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

 
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍