• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തോല്‍വിയോടെ ബാഴ്‌സയ്ക്ക് നഷ്ടമായ നേട്ടങ്ങള്‍

news18
Updated: May 14, 2018, 6:21 PM IST
തോല്‍വിയോടെ ബാഴ്‌സയ്ക്ക് നഷ്ടമായ നേട്ടങ്ങള്‍
news18
Updated: May 14, 2018, 6:21 PM IST
കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ തോല്‍വിയറിയാതെയുളള കുതിപ്പിന് ലെവാന്തെ തടയിട്ടിരുന്നു. അഞ്ചിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ഞെട്ടിക്കുന്ന തോല്‍വി. തോല്‍വിയറിയാതെ സീസണ്‍ പൂര്‍ത്തിയാക്കുകയെന്ന റെക്കോര്‍ഡിന് ഒരു മത്സരം മാത്രം അവശേഷിക്കെയായിരുന്നു ഈ തോല്‍വി.

തോല്‍വിയോടെ ബാഴ്‌സയ്ക്ക് നഷ്ടമായ മറ്റു റെക്കോര്‍ഡുകള്‍ നേട്ടങ്ങള്‍;

 

1. സ്പാനിഷ് ലീഗിലെ തോല്‍വിയറിയാ കുതിപ്പിന് തട

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒരു മത്സരം തോറ്റിട്ട് ഒരു വര്‍ഷവും ഒരു മാസവും പിന്നിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മലാഗയ്‌ക്കെതിരെയാണ് ബാഴ്‌സ ഇതിനു മുന്‍പ് ലീഗില്‍ തോല്‍വിയറിഞ്ഞത്. 2-0നായിരുന്നു ബാഴ്‌സയുടെ തോല്‍വി.

 

2. തോല്‍വിയറിയാത്ത സീസണ്‍

ഈ സീസണിലെ 36 മത്സരങ്ങള്‍ ബാഴ്‌സ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയിരുന്നു. ലെവാന്തെയ്‌ക്കെതിരെ ഉള്ളതടക്കം രണ്ടു മത്സരങ്ങള്‍ കൂടി ജയിച്ചിരുന്നെങ്കില്‍ സ്പാനിഷ് ലീഗില്‍ തോല്‍വിയറിയാതെ ഒരു സീസണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് ബാഴ്‌സയ്ക്ക് സ്വന്തമാക്കാമായിരുന്നു. നേരത്തെ 1979-80 സീസണിലെ റയല്‍ സോസിദാദിന്റെ 32 തുടര്‍വിജയങ്ങളുടെ റെക്കോര്‍ഡ് ബാഴ്‌സ മറികടന്നിരുന്നു.



 

3. ബാഴ്‌സ അഞ്ചു ഗോള്‍ വഴങ്ങുന്നത് 15 വര്‍ഷങ്ങള്‍ക്കു ശേഷം

നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്പാനിഷ് ലീഗിലെ ഒരു മത്സരത്തില്‍ ബാഴ്‌സ അഞ്ചു ഗോള്‍ വഴങ്ങുന്നത്. 2003 ഡിസംബറില്‍ മലാഗയ്‌ക്കെതിരെ 5-1ന് തോറ്റതായിരുന്നു ബാഴ്‌സ ഇതിനുമുന്‍പ് അഞ്ചു ഗോള്‍ വഴങ്ങിയ മത്സരം. ഈ സീസണില്‍ ഇതുവരെ ഒരു ടീമിനെതിരെയും ലെവാന്തെ നാലു ഗോള്‍ പോലും നേടിയിട്ടില്ല. ആ കുറവ് ബാഴ്‌സയോട് അവര്‍ തീര്‍ത്തു.

 

4. ബാഴ്‌സയ്‌ക്കെതിരെ ഹാട്രിക്ക് നേടുന്നത് 13 വര്‍ഷങ്ങള്‍ക്കു ശേഷം

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്കെതിരെ ഒരു താരം ഹാട്രിക്ക് നേടുന്നത് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
2005ല്‍ വിയ്യാറയലിനു വേണ്ടി മുന്‍ ഉറുഗ്വേ താരം ഡീഗോ ഫോര്‍ലാന്‍ നേടിയ ഹാട്രിക്കിനുശേഷം ബാഴ്‌സയ്‌ക്കെതിരെ ലീഗില്‍ ഹാട്രിക് നേടുന്ന ആദ്യ താരമാണ് ഇമ്മാനുവല്‍ ബോട്ടെങ്.

 

5. ലെവാന്തയോട് തോല്‍ക്കുന്നത് 54 വര്‍ഷങ്ങള്‍ക്കു ശേഷം

നീണ്ട 54 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്പാനിഷ് ലീഗില്‍ ബാഴ്‌സ, ലെവാന്തെയോട് തോല്‍വി വഴങ്ങുന്നത്.
1964-ല്‍ 5-1 ന് ലെവാന്തെയോട് തോറ്റ ശേഷം ഇന്നലെവരെ ബാഴ്‌സ അവരോട് തോറ്റിട്ടില്ലായിരുന്നു.

 

6. ഗോള്‍ വ്യത്യാസം

അവസാനം ഏറ്റുമുട്ടിയ 10 മത്സരങ്ങളില്‍ 36 ഗോളുകളാണ് ബാഴ്‌സ ലെവാന്തെയുടെ വലയില്‍ അടിച്ചുകേറ്റിയത്. വഴങ്ങിയതാകട്ടെ, വെറും മൂന്നു ഗോളുകളും. എന്നാല്‍ ഇന്നലത്തെ ഒറ്റ മത്സരത്തോടെ ലെവാന്തെ ബാഴ്‌സ വലയിലെത്തിച്ചത് അഞ്ചു ഗോളുകളാണ്.

 
First published: May 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍