HOME » NEWS » Sports » REDUCED PAY SRI LANKAN CRICKET PLAYERS REFUSES TO GET INTO CONTRACT AS

പ്രതിഫല തർക്കം: കരാർ പുതുക്കാൻ വിസമ്മതിച്ച് താരങ്ങൾ; ശ്രീലങ്കൻ ക്രിക്കറ്റിൽ പ്രതിസന്ധി

മുന്‍ നായകന്‍ അരവിന്ദ ഡി സില്‍വയുടെയും ലങ്കയുടെ ഡയറക്‌ടര്‍ ഓഫ് ക്രിക്കറ്റ് ടോം മൂഡിയുടേയും സഹായത്തോടെയാണ് പുതിയ വേതന വ്യവസ്ഥ തയ്യാറാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 6, 2021, 6:11 AM IST
പ്രതിഫല തർക്കം: കരാർ പുതുക്കാൻ വിസമ്മതിച്ച് താരങ്ങൾ; ശ്രീലങ്കൻ ക്രിക്കറ്റിൽ പ്രതിസന്ധി
മുന്‍ നായകന്‍ അരവിന്ദ ഡി സില്‍വയുടെയും ലങ്കയുടെ ഡയറക്‌ടര്‍ ഓഫ് ക്രിക്കറ്റ് ടോം മൂഡിയുടേയും സഹായത്തോടെയാണ് പുതിയ വേതന വ്യവസ്ഥ തയ്യാറാക്കിയിരിക്കുന്നത്.
  • Share this:
ശ്രീലങ്കൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ നയങ്ങൾ‌ക്കെതിരെ ശക്തമായ നിലപാടുമായി സീനിയർ‌ താരങ്ങൾ‌. താരങ്ങളുടെ വാര്‍ഷിക പ്രതിഫലത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ഇനിയും തീർപ്പിൽ എത്തിയിട്ടില്ല. കരാര്‍ പുതുക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെയാണ് കരാർ ഒപ്പിടുന്നതില്‍ നിന്നും ലങ്കന്‍ താരങ്ങള്‍ പിന്മാറിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം, പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം ടീമിൻ്റെ പര്യടനത്തിലേക്ക് വലിച്ചിഴക്കാൻ താരങ്ങൾ തീരുമാനിച്ചിട്ടില്ല. ആയതിനാൽ തുടർന്നുള്ള പര്യടനങ്ങളില്‍ കളിക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കരാര്‍ പുതുക്കാനുള്ള അവസാന തീയതി ജൂണ്‍ മൂന്ന് ആയിരുന്നെങ്കിലും പിന്നീട് ഉണ്ടായ പ്രശ്നങ്ങൾ കാരണം ഈ ഞായറാഴ്‌ച വരെ താരങ്ങൾക്ക് സമയം നീട്ടി നൽകുകയായിരുന്നു. എന്നാല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ കരാറിലെ പ്രതിഫല പ്രശ്‌നം പരിഹരിക്കും വരെ ഒപ്പിടാനാകില്ലെന്നാണ് താരങ്ങളുടെ അഭിഭാഷകനായ നിഷാന്‍ പ്രേമാതിരത്‌നെ അറിയിച്ചത്. കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും രാജ്യത്തിനായി കളിക്കുമെന്നും, അതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രേമാതിരത്‌നെയുടെ പ്രസ്‌താവനയില്‍ പറയുന്നു.

Also Read-വിക്കറ്റ് കീപ്പിങ്ങ്, ബാറ്റിങ്ങ്, ക്യാപ്റ്റൻസി! ധോണിയെ സമ്മതിക്കണം, മനസ്സ് തുറന്ന് വിരാട് കോഹ്ലി

ജൂലൈയിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഏകദിന, ടി20 പരമ്പരകൾ കളിക്കാനുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പ്രതിസന്ധിയിലായ ശ്രീലങ്ക ക്രിക്കറ്റിനെ സഹായിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ പരമ്പരയ്ക്കു തയാറായത്. അതുകൊണ്ട് തന്നെ ലങ്കൻ ക്രിക്കറ്റിന് ഏറെ പ്രധാനപ്പെട്ടതാണ് ഈ പരമ്പര. ഇതുകൂടാതെ ഇംഗ്ലണ്ടില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20യും ശ്രീലങ്കന്‍ ടീം കളിക്കേണ്ടത്. പ്രശ്നങ്ങൾക്കിടയിൽ രാജ്യത്തിനായി കളിക്കുമെന്ന് താരങ്ങൾ പറയുന്നുണ്ടെങ്കിലും രണ്ട് പരമ്പരകൾക്കുമുള്ള താരങ്ങളുടെ ഒരുക്കങ്ങളെ ഇത് ബാധിച്ചേക്കാം.

പുതിയ കരാര്‍ ഉടമ്പടികൾ പ്രകാരം ഏറ്റവും വലിയ നഷ്‌ടമുണ്ടായിരിക്കുന്നത് മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കാണ്. ഏകദേശം 40 ശതമാനത്തോളം വാര്‍ഷിക പ്രതിഫലം വെട്ടിക്കുറച്ചതിന് പിന്നാലെ കഴിഞ്ഞ മാസം ലങ്കന്‍ താരങ്ങള്‍ കൂട്ടത്തോടെ വിരമിക്കല്‍ ഭീഷണി മുഴക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പുതിയതായി പുറത്തിറക്കിയ കരാർ താരങ്ങൾക്ക് ഗുണം നൽകുന്നതല്ല എന്നതാണ് അവരുടെ വാദം. പുതിയ കരാർ പ്രകാരം ലങ്കൻ കളിക്കാരെ നാല് ഗ്രൂപ്പുകൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. ഉയർന്ന അടിസ്ഥാന പ്രതിഫലമായ ഒരു ലക്ഷം ഡോളർ കിട്ടുന്ന ഗ്രൂപ്പില്‍ ഏഞ്ചലോ മാത്യൂസിനും ദിനേശ് ചാന്ദിമലിനും ഇടംപിടിക്കാൻ കഴിഞ്ഞില്ല. മിക്ക താരങ്ങളും പ്രതീക്ഷിച്ചതിലും താഴെയുള്ള ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Also Read- ടി20 ലോകകപ്പ് യുഎഇയിൽ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

ഇതേ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയിൽ താരങ്ങളുടെ പ്രതിഫലം വളരെയധികം വെട്ടിക്കുറച്ചതായി അഭിഭാഷകൻ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നതെന്ന് ശ്രീലങ്ക ക്രിക്കറ്റ് ഉപദേശക സമിതി ചെയർമാൻ അരവിന്ദ ഡിസില്‍വ മാധ്യമങ്ങളോടു പറഞ്ഞു.

താരങ്ങളുടെ പ്രകടനങ്ങളും വിലയിരുത്തേണ്ടെന്നും ഡിസിൽവ അഭിപ്രായപ്പെട്ടു. ബോർ‍ഡിന്റെ നീക്കത്തിൽ ഭൂരിഭാഗം താരങ്ങളും അസ്വസ്ഥരാണ്. താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മാനേജ്മെന്റിനും വീഴ്ചയിൽ തുല്യപങ്കുണ്ടെന്നാണു താരങ്ങളുടെ വാദം. കഴിഞ്ഞ നാലു വർഷത്തോളമായി ടീമിന്റെ മോശം പ്രകടനത്തിന് കാരണം ക്രിക്കറ്റ് ബോർഡിലെ പ്രശ്നങ്ങളും രാഷ്ട്രീയവുമാണെന്ന് മുതിർന്ന താരങ്ങൾക്കും അഭിപ്രായമുണ്ട്.

എന്നാല്‍ കളിക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തില്ല എന്നാണ് ബോ‍ർഡിന്‍റെ പ്രതികരണം. മുന്‍ നായകന്‍ അരവിന്ദ ഡി സില്‍വയുടെയും ലങ്കയുടെ ഡയറക്‌ടര്‍ ഓഫ് ക്രിക്കറ്റ് ടോം മൂഡിയുടേയും സഹായത്തോടെയാണ് പുതിയ വേതന വ്യവസ്ഥ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 32 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിയിടത്ത് ലങ്കന്‍ ബോര്‍ഡ് ഈ വർഷം 24 താരങ്ങള്‍ക്കാണ് പുതിയ കരാര്‍ വച്ച് നീട്ടിയിട്ടുള്ളത്.

Summary: Sri Lankan Cricket players refuses to get into contract on account of reduced pay
Published by: Asha Sulfiker
First published: June 6, 2021, 6:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories