ടീമില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കോഹ്‌ലിക്ക് മെസേജുമായി മക്കല്ലം

News18 Malayalam
Updated: November 17, 2018, 11:55 AM IST
ടീമില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കോഹ്‌ലിക്ക് മെസേജുമായി മക്കല്ലം
  • Share this:
ബെംഗളൂരു: ഐപിഎല്‍ 2019 ലേക്കുള്ള താരങ്ങളെ നിലനിര്‍ത്താനുള്ള സമയം കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌ലസിന്റെ തീരുമാനമായിരുന്നു. ടീമിലെ മൂന്ന് സൂപ്പര്‍ വിദേശ താരങ്ങളെയായിരുന്നു ബാംഗ്ലൂര്‍ കരാറില്‍ നിന്നും ഒഴിവാക്കിയത്. അതും ആരാധകര്‍ക്കും കളി നിരീക്ഷകരെയും അത്ഭുതപ്പെടുത്തുന്ന താരങ്ങളെ.

വിരാടും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ല്യേഴ്സും അണി നിരക്കുന്ന ടീമില്‍ നിന്ന് ബ്രെണ്ടന്‍ മക്കല്ലം, കോറി ആന്‍ഡേഴ്സണ്‍, ക്രിസ് വോക്സ് എന്നീ പ്രധാന താരങ്ങളെയാണ് മാനേജ്‌മെന്റ് വേണ്ടെന്ന് വെച്ചത്. 10 താരങ്ങളെ പുറത്താക്കുകയും 14 പേരുടെ കരാര്‍ നിലനിര്‍ത്തുകയുമായിരുന്നു ബാംഗ്ലൂര്‍.

'അവിശ്വസനീയം'; മൂന്ന് സൂപ്പര്‍ താരങ്ങളെ പുറത്താക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്

പട്ടിക പുറത്ത് വന്നതിനു പിന്നാലെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്കും ടീമിനും ഹൃദയ സ്പര്‍ശിയായ മെസേജുമായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം മക്കല്ലം. 'കഴിഞ്ഞവര്‍ഷത്തെ മനോഹരമായ സീസണിന് നായകന്‍ വിരാടിനും ടീം അംഗങ്ങള്‍ക്കും നന്ദി. വരുന്ന സീണിലേക്ക് എല്ലാവിധ വിജയാശംസകളും' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.കരാറില്‍ നിന്ന് ഒഴിവാക്കിയ താരങ്ങള്‍ക്കെല്ലാം നന്ദിയര്‍പ്പിച്ച ആര്‍സിബിയുടെ ഒഫീഷ്യല്‍ ട്വീറ്റും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. 2018 സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച മക്കുല്ലം 123 റണ്‍സ് മാത്രമായിരുന്നു നേടിയത്.

First published: November 17, 2018, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading