HOME /NEWS /Sports / കോവിഡ് 19:  ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ കാണികളില്ലാതെ

കോവിഡ് 19:  ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ കാണികളില്ലാതെ

ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ പരാജയം

ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ പരാജയം

അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 ന് സമനിലയിൽ തുടരുകയാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അടുത്ത മത്സരങ്ങൾ. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും നടക്കുക.

കൂടുതൽ വായിക്കുക ...
  • Share this:

    അഹമ്മദാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ കാണിക്കളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ബി സി സി ഐ അറിയിച്ചു. ഗുജറാത്തിൽ ഉയർന്നു വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. പുതിയ തീരുമാനം ഇംഗ്ലണ്ട് ടീം മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ട്.

    അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 ന് സമനിലയിൽ തുടരുകയാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അടുത്ത മത്സരങ്ങൾ. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും നടക്കുക. പൂനെയിൽ നടക്കാനിരിക്കുന്ന 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല.

    Also Read- ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണി

    ഗുജറാത്ത്‌ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമാണ് തീരുമാനം. ആരാധകരുടെയും മത്സര നടത്തിപ്പുകാരുടെയും സുരക്ഷയ്ക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ബി സി സി ഐ അറിയിച്ചു. ഗുജറാത്ത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് കണക്കുകൾ പ്രകാരം അവസാന കുറച്ച് ദിവസങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് കാണുന്നുണ്ട്.

    ഇതിനോടകം തന്നെ ടിക്കറ്റുകൾ വാങ്ങിയവർക്ക് പണം തിരികെ നൽകുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ഗുജറാത്ത് ക്രിക്കറ്റ്‌ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ധൻരാജ് നത്വാനി അറിയിച്ചു. 500 മുതൽ 10000 വരെയാണ് ടിക്കറ്റ് നിരക്ക്.

    1,10,000 സീറ്റുകളുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അവസാന രണ്ട് ടെസ്റ്റുകളിലും അഞ്ചു ടി20 യിലും 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ടെസ്റ്റ്‌ മത്സരങ്ങളിൽ പ്രതിദിനം 15000 കാണികളെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, ടി20 മത്സരങ്ങളിൽ 55000 കാണികൾ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു.

    Also Read- സച്ചിന്റെ 'സെഞ്ച്വറികളുടെ സെഞ്ച്വറിക്ക്' ഇന്നേക്ക് 9 വയസ്; ധാക്കയിലെ ആ ചരിത്ര നിമിഷം മറക്കാനാകുമോ?

    എന്നിരുന്നാലും പൂനെയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഇന്നലത്തെ കണക്കുകൾ പ്രകാരം 15,051പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഈ മാസം 23, 26, 28 തിയ്യതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. തമിഴ്നാട്ടിൽ നടന്ന ആദ്യ ടെസ്റ്റ് മൽസരത്തിൽ കാണികളെ പ്രവേശിപ്പിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ സ്റ്റേഡിയം കാണിക്കൾക്കായി തുറന്ന് കൊടുത്തിരുന്നു.

    Also Read- ഇംഗ്ലണ്ട് കരുതിയിരിക്കുക, പുതിയ തന്ത്രങ്ങളുമായി പോരാടാൻ ഇന്ത്യ ഒരുങ്ങുന്നു

    കാണികളെ പ്രവേശിപ്പിക്കാത്തത്തിൽ തങ്ങൾക്ക് വിയോജിപ്പില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ അറിയിയിച്ചു. ആരാധകരുടെയും മത്സര നടത്തിപ്പുകാരുടെയും സുരക്ഷക്കും തന്നെയാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് അറിയിച്ചു. കാണികളുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും ഗാലറിയിലേക്ക് പോകുന്ന പന്തുകൾ തിരിച്ചെത്തുമ്പോൾ കൈകൾ സാനിറ്റയ്സ് ചെയ്യാറുണ്ടെന്നും ഇംഗ്ലണ്ട് മാനേജ്മെന്റ് പറഞ്ഞു.

    English summary: The remaining three T20Is between India and England in Ahmedabad will be played behind closed doors, the BCCI has confirmed.

    First published:

    Tags: Covid 19, India-England T20 series, Motera Cricket Stadium