• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്; കേരളം ജയത്തിനരികെ


Updated: January 10, 2019, 1:08 PM IST
രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്; കേരളം ജയത്തിനരികെ

Updated: January 10, 2019, 1:08 PM IST
ഷിംല: ഹിമാചലിനെതിരായ രഞ്ജി മത്സരത്തില്‍ കേരളം ജയത്തിനായി പൊരുതുന്നു. അവസാന ദിവസത്തെ കളി പുരോഗമിക്കവേ മത്സരം സ്വന്തമാക്കാന്‍ കേരളത്തിന്‌ 147 റണ്‍സ് കൂടി മതി. രണ്ടാം ഇന്നിങ്സ് 285 ല്‍ ഹിമാചല്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു മുന്നില്‍ 297 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിരിക്കുകയാണ് കേരളം. 147 റണ്‍സ് കൂടെ നേടിയാല്‍ കേരളത്തിന് വിജയം സ്വന്തമാക്കാം. 71 റണ്ണുമായി വിനൂപ് ഷീല മനോഹരനും 30 റണ്ണുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയ പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

Also Read: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം

നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് സ്വന്തമാക്കിയ ഹിമാചല്‍ രണ്ടാം ഇന്നിങ്‌സ എട്ടിന് 285 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിനായി സിജോമോന്‍ നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറൂദീന്‍ തുടങ്ങിയ ബാറ്റിങ്ങ് നിര കളത്തിലിറങ്ങാനിരിക്കെ കേരളത്തിന്‌ മത്സരം സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും. ആദ്യ ഇന്നിങ്‌സില്‍ സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അസ്ഹറുദ്ദീന്‍ 40 റണ്‍സും ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയിരുന്നു.

First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...