COVID 19 | BCCI പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടുപിടിച്ച് കഴിയുമ്പോൾ ക്രിക്കറ്റും സാധാരണനിലയിലേക്ക് എത്തുമെന്ന് നേരത്തെ ഗാംഗുലി വ്യക്തമാക്കിയിരുന്നു.

News18 Malayalam | news18
Updated: June 20, 2020, 8:21 PM IST
COVID 19 | BCCI പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു
sourav ganguly
  • News18
  • Last Updated: June 20, 2020, 8:21 PM IST
  • Share this:
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാഷിഷ് ഗാംഗുലിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പാണ് അറിയിച്ചത്.

സ്നേഹാഷിഷ് ഗാംഗുലിയുടെ സഹോദര ഭാര്യയുടെ മാതാപിതാക്കൾക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നാലുപേരെയും സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് മാറ്റി.

You may also like:ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]വിപണിയിൽ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ; കണ്ടെത്തൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റേത് [NEWS] ഇനി ആശങ്ക വേണ്ട; കോവിഡ് ഡ്യൂട്ടിയിലുള്ള KSRTC ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ [NEWS]

കോവിഡ് ലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനാ ഫലങ്ങൾക്ക് അനുസരിച്ച് ആയിരിക്കും ഡിസ്ചാർജ് കാര്യങ്ങൾ തീരുമാനിക്കുകയെന്ന് നഴ്സിംഗ് ഹോം അധികൃതർ പറഞ്ഞു.

കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടുപിടിച്ച് കഴിയുമ്പോൾ ക്രിക്കറ്റും സാധാരണനിലയിലേക്ക് എത്തുമെന്ന് നേരത്തെ ഗാംഗുലി വ്യക്തമാക്കിയിരുന്നു.
First published: June 20, 2020, 8:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading