COVID 19 | ഫുട്ബോൾ താരം നെയ്മർ ഉൾപ്പെടെ മൂന്ന് PSG താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂന്നു കളിക്കാരും ആരോഗ്യ പ്രോട്ടോക്കോളിന് വിധേയരാണെന്നും ടീമിലെ ബാക്കി അംഗങ്ങളും സ്റ്റാഫുകളും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

News18 Malayalam | news18
Updated: September 2, 2020, 11:10 PM IST
COVID 19 | ഫുട്ബോൾ താരം നെയ്മർ ഉൾപ്പെടെ മൂന്ന് PSG താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു
Neymer
  • News18
  • Last Updated: September 2, 2020, 11:10 PM IST
  • Share this:
ഫ്രഞ്ച് ക്ലബ് ആയ പി എസ് ജിയിലെ താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഫുട്ബോൾ താരം നെയ്മർ ഉൾപ്പെടെ മൂന്നുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഏതൊക്കെ താരങ്ങൾക്കാണ് കോവിഡ് ബാധിച്ചതെന്ന് പി എസ് ജി വെളിപ്പെടുത്തിയിട്ടില്ല. സ്പോർട്സ് ഡെയിലി ആയ ലെക്വിപെ ആണ് കോവിഡ് ബാധിച്ച മൂന്നു താരങ്ങളിൽ ഒരാൾ നെയ്മർ ആണെന്ന് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞമാസം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിനു ശേഷം പി എസ് ജി ഇതുവരെ കളിച്ചിട്ടില്ല. അതേസമയം, സെപ്റ്റംബർ പത്തിന് ഫ്രഞ്ച് ലീഗ് കാമ്പയിൻ ആരംഭിക്കും.

ബയേണുമായുള്ള കളിയിലെ തോൽവിക്ക് ശേഷം പി എസ് ജിയിലെ നിരവധി കളിക്കാർ കുറച്ചു ദിവസത്തെ അവധിയെടുത്തിരുന്നു. അതേസമയം, നെയ്മർ, ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരെദെസ് എന്നിവർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് ലെക്വിപെ റിപ്പോർട്ട് ചെയ്തു. സ്പാനിഷ് ദ്വീപിലേക്കുള്ള യാത്രയിൽ ഇവരും ഭാഗമാണ്.

You may also like:ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി'; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത് [NEWS]പിണറായിയിൽ കോഴി പ്രസവിച്ചു [NEWS] സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി [NEWS]

അതേസമയം, മൂന്നു കളിക്കാരും ആരോഗ്യ പ്രോട്ടോക്കോളിന് വിധേയരാണെന്നും ടീമിലെ ബാക്കി അംഗങ്ങളും സ്റ്റാഫുകളും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
Published by: Joys Joy
First published: September 2, 2020, 11:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading