സിഡ്നി: തുടര്‍ തോല്‍വികളുമായി ഉഴലുന്ന ഓസീസ് ടീമിന് കരത്തേകാന്‍ റിക്കി പോണ്ടിങ്ങ് ലോകകപ്പ് ടീമിനൊപ്പം ചേരുന്നു. ഓസീസ് ടീമിന്റെ സഹപരിശീലകനായാണ് മൂന്നു തവണ ലോകകപ്പ് നേടിയ പോണ്ടിങ്ങിന്റെ രംഗപ്രവേശം. ഓസീസിന്റെ പ്രധാന പരിശീലകന് ജസ്റ്റിന് ലാങ്ങര്ക്കൊപ്പമാണ് മുന്‍ നായകന് ടീമിനെ പരിശീലിപ്പിക്കുക. അഞ്ച് തവണ ലോകകപ്പ് കളിച്ച അനുഭവ സമ്പത്തുമായാണ് പോണ്ടിങ്ങ് 2019 ലെ ഇംഗ്ലണ്ട് ലോകകപ്പിനൊരുങ്ങുന്ന ടീമിനെ പരിശീലിപ്പിക്കുക. ഓസീസിന്റെ ബൗളിങ്ങ് പരിശീലകന് ഡേവിഡ് സാകര്‍ ടീം വിട്ടതിന്റെ തൊട്ടുപിറ്റേന്നാണ് പോണ്ടിങ്ങിന്റെ രംഗപ്രവേശം. ബാറ്റിങ് സംഘത്തിനൊപ്പമാകും പോണ്ടിങ്ങ് പരിശീലനത്തിലേര്‍പ്പെടുക. Also Read: BREAKING: രണ്ടാം ടി20; ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം, പരമ്പരയിൽ ഒപ്പം
ഓസീസിന്റെ മുഖ്യ പരിശീലകന് ലാങ്ങറിന്റെ സഹതാരമായിരുന്നു പോണ്ടിങ്ങ്. റിക്കിക്കൊപ്പം വീണ്ടും ടീമില്‍ ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നാണ് ലാങ്ങര്‍ സമിതിയുടെ തീരുമാനത്തോട് പ്രതികരിച്ചത്. 'കിരീടം നിനിര്‍ത്താന്‍ കളത്തിലിറങ്ങുന്ന ഓസീസ് ടീമിന് മുതല്‍ക്കൂട്ടാണ് പോണ്ടിങ്. ബാറ്റ്സ്മാന്മാര്ക്ക് മാത്രമല്ല ടീമിനാകെ ഗുണകരമാകും താരത്തിന്റെ സാന്നിധ്യം.' ഓസീസിനായ് 375 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് റിക്കിപോണ്ടിങ്ങ്. ഏകദിനത്തിനുപുറമെ 168 ടെസ്റ്റ് മത്സരങ്ങളിലും താരം കളത്തിലിറങ്ങി. ഓസീസ് ടി20 ടീമിനൊപ്പവും കഴിഞ്ഞ രണ്ടുവര്‍ഷമായി താരം പ്രവര്‍ത്തിക്കുന്നുണ്ട്. ലാങ്ങര്‍ ടീമിന്റെ പരിശീല സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഇംഗ്ലണ്ട് പര്യടനത്തിലും പോണ്ടിങ്ങ് ടീമിനൊപ്പം ഉണ്ടായിരുന്നു. പരിശീലക സംഘത്തിനൊപ്പം ചേരാന്‍ കഴയുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നാണ് താരം വാര്‍ത്തയോട് പ്രതികരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.