അവന്‍ അടുത്ത ഗില്‍ക്രിസ്റ്റാണ്; പന്തിനെ പുകഴ്ത്തി പോണ്ടിങ്ങ്

News18 Malayalam
Updated: January 5, 2019, 8:52 PM IST
അവന്‍ അടുത്ത ഗില്‍ക്രിസ്റ്റാണ്; പന്തിനെ പുകഴ്ത്തി പോണ്ടിങ്ങ്
  • Share this:
മുംബൈ: ഇന്ത്യന്‍ യുവ താരം ഋഷഭ് പന്തിനെ പ്രശംസിച്ച് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങ്. നാലാം ടെസ്റ്റില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയതിനു പിന്നാലെയാണ് മുന്‍ ഓസീസ് നായകന്‍ പന്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇന്ത്യക്ക് ഒരു ആദം ഗില്‍ക്രിസ്റ്റിനെ ലഭിച്ചിരിക്കുന്നുവെന്നാണ് റിക്കി പോണ്ടിങ്ങ് പറഞ്ഞത്. 'പന്ത് വളരെ പ്രതിഭയുള്ള കളിക്കാരനാണ്. കളിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി ബാറ്റ് ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. സ്പിന്നിനെതിരേ ചില സമയങ്ങളില്‍ പന്ത് ഷോട്ട് കളിച്ചേക്കില്ലെന്ന് തോന്നുമെങ്കിലും അദ്ദേഹം കളിച്ചിരിക്കും. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം പന്തിനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ടി20യിലും വളരെ മികച്ച താരമാണ് അദ്ദേഹം.' പോണ്ടിങ്ങ് പറഞ്ഞു.

Also Read:  ഐപിഎല്‍ ടീമുകള്‍ കണ്ടോളൂ; പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മക്കല്ലം

'വിക്കറ്റ് കീപ്പിങില്‍ പന്ത് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഠിനാധ്വാനം നടത്തിയാല്‍ കൂടുതല്‍ മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായി പന്ത് മാറും. നമ്മള്‍ എല്ലായ്പ്പോഴും ധോണിയെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ധോണിക്ക് ആറു സെഞ്ച്വറികള്‍ മാത്രമേ നേടാനായിട്ടുള്ളൂ. പന്ത് അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടുംട പോണ്ടിങ്ങ് കൂട്ടിച്ചേര്‍ത്തു.

Also Read: 'വീഴ്ത്തിയത് പെയ്‌നിനെയല്ല, ക്രിക്കറ്റിനെ'; ഓസീസ് നായകനെ പുറത്താക്കിയ കുല്‍ദീപിന്റെ അത്ഭുത ബോള്‍

പോണ്ടിങ്ങിനു പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ മൊഹമ്മദ് അസ്ഹറുദ്ദീനും ഋഷഭ് പന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. താരത്തെ അടുത്ത ലോകകപ്പില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പോണ്ടിങ്ങ് അഭിപ്രായപ്പെട്ടത്.

First published: January 5, 2019, 8:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading