ഇന്റർഫേസ് /വാർത്ത /Sports / Ricky Ponting | 'ഇന്ത്യന്‍ പരിശീലകനാകാന്‍ താല്പര്യമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്ങ്

Ricky Ponting | 'ഇന്ത്യന്‍ പരിശീലകനാകാന്‍ താല്പര്യമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്ങ്

ricky-ponting

ricky-ponting

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതില്‍ അത്ഭുതം തോന്നിയെന്നും പോണ്ടിങ്ങ് പറഞ്ഞു.

  • Share this:

ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) പരിശീലക (Coach) സ്ഥാനത്ത് നിന്നും വിരമിച്ച രവിശാസ്ത്രിക്ക് പകരം ഓസ്‌ട്രേലിയയുടെ മുന്‍ നായകനും രണ്ടു തവണ അവരെ ലോകകപ്പ് ജയത്തിലേക്കും നയിച്ച റിക്കി പോണ്ടിങ്ങിനെ (Ricky Ponting) നിയമിക്കാന്‍ ബിസിസിഐ ലക്ഷമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ഒരുഘട്ടത്തില്‍ തനിക്കും താല്‍പര്യമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നായകന്‍ റിക്കി പോണ്ടിങ്ങ്.

ഐപിഎല്ലിനിടെ പലരുമായും താന്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ പരിശീലകനായിരിക്കുന്നതിന്റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പോണ്ടിങ്ങ് പറഞ്ഞു. അതേസമയം, രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതില്‍ അത്ഭുതം തോന്നിയെന്നും പോണ്ടിങ്ങ് പറഞ്ഞു.

'ഐപിഎല്ലിനിടെ ചിലരോടൊക്കെ ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം ഞാന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ സ്ഥാനത്തിരിക്കുന്നതിന്റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം എന്നെ നിരുത്സാഹപ്പെടുത്തകയാണ് ചെയ്തത്. പിന്നീട് ഞാനും ആ ആഗ്രഹം ഉപേക്ഷിച്ചു. കാരണം ഇന്ത്യന്‍ പരിശീലകനായാല്‍ കുടുംബത്തെവിട്ട് എനിക്ക് മുഴുവന്‍ സമയവും ടീമിനൊപ്പം തുടരാനാവില്ല. അതുമാത്രമല്ല, ഇന്ത്യന്‍ പരിശീലകനായാല്‍ പിന്നെ എനിക്ക് ഐപിഎല്ലിലും എനിക്ക് പരിശീലകനാവാന്‍ പറ്റില്ല. അതുപോലെ ചാനല്‍ 7ലും എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ ആ ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.'- പോണ്ടിങ്ങ് പറഞ്ഞു.

'ദ്രാവിഡ് പരിശീലകനായതില്‍ സന്തോഷമുണ്ട്. പക്ഷെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനെന്ന നിലയില്‍ തന്നെ ദ്രാവിഡ് വളരെയേറെ സന്തുഷ്ടനായിരുന്നു. അദ്ദേഹത്തിനും കുടുംബമുണ്ട്. അദ്ദേഹത്തിന്റെ കുടുംബജീവിതം ഇനി എന്താവുമെന്ന് എനിക്ക് അറിയില്ല. ചെറിയ കുട്ടികളാണ് അദ്ദേഹത്തിനെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പരിശീലക പദവി ഏറ്റെടുത്തത് കണ്ടപ്പോള്‍ എനിക്കാദ്യം ആശ്ചര്യം തോന്നി. പക്ഷെ അദ്ദേഹത്തെ തെരഞ്ഞെടുത്തവര്‍ എന്തായാലും ശരിയായ ആളെ തന്നെയാണ് തെരഞ്ഞെടുത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- പോണ്ടിങ്ങ് കൂട്ടിച്ചേര്‍ത്തു.

Deepak Chahar |ഗപ്റ്റിലിനെതിരെ ദീപക് ചഹറിന്റെ 'മരണനോട്ടം'; ഒരു ലക്ഷം രൂപ സമ്മാനം

ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍- ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍. താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാനം ജയം നേടിയത് ചഹര്‍ തന്നെയായിരുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 18ആം ഓവറിലായിരുന്നു സംഭവം.

ഓവര്‍ എറിയാനെത്തിയ ദീപക് ചഹറിനെ ആദ്യ പന്തില്‍ തന്നെ 'നോ ലുക്ക് സിക്സര്‍' പറത്തിയാണ് ഗപ്റ്റില്‍ വരവേറ്റത്. സിക്‌സര്‍ പറത്തിയ താരം പന്ത് എങ്ങോട്ടാണ് പോവുന്നതെന്ന് നോക്കുക പോലും ചെയ്യാതെ ചഹറിന് നേരെ രൂക്ഷമായി നോക്കുകയായിരുന്നു. 98 മീറ്റര്‍ സിക്സാണ് ഗപ്റ്റില്‍ പറത്തിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഗപ്റ്റലിന് ചഹറിന്റെ മറുപടി എത്തി.

അടുത്ത പന്തില്‍ കൂറ്റന്‍ ഷോട്ട് ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ ചഹര്‍ ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെ ചഹര്‍ കിവീസ് ബാറ്ററെ രൂക്ഷമായി നോക്കി കണ്ണുരുട്ടി. സിക്‌സ് പറത്തിയ ശേഷം തന്നെ നോക്കി കണ്ണുരുട്ടിയതിനുള്ള മറുപടിയായിരുന്നു അത്. ദീപക് ചഹറിന്റെ ഈ 'മരണനോട്ടത്തെ' മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുത്തു. ഈ ഒരൊറ്റ നോട്ടം കൊണ്ട് ഒരു ലക്ഷം രൂപയാണ് ചഹര്‍ സ്വന്തമാക്കിയത്.

First published:

Tags: Indian cricket team, Ricky Ponting