'കാര്യങ്ങള്‍ അത്ര പന്തിയല്ല' ടീം കോഹ്‌ലിയും ടീം രോഹിത്തും; ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയെന്ന് റിപ്പോര്‍ട്ടുകള്‍

ടീമിലിടം ലഭിക്കണമെങ്കില്‍ കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ഇഷ്ടതാരങ്ങളാകണം

news18
Updated: July 13, 2019, 2:48 PM IST
'കാര്യങ്ങള്‍ അത്ര പന്തിയല്ല' ടീം കോഹ്‌ലിയും ടീം രോഹിത്തും; ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയെന്ന് റിപ്പോര്‍ട്ടുകള്‍
Rohit-Sharma-and-Virat
  • News18
  • Last Updated: July 13, 2019, 2:48 PM IST
  • Share this:
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിഭാഗീയതയെന്ന് റിപ്പോര്‍ട്ടുകള്‍. നായകന്‍ വിരാട് കോഹ്‌ലിയുടെ ഒരുസംഘവും ഉപനായകന്‍ രോഹിത് ശര്‍മയുടെ കീഴില്‍ മറ്റൊരു സംഘവുമായി ടീം തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിലിടം ലഭിക്കണമെങ്കില്‍ കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ഇഷ്ടതാരങ്ങളാകണമെന്ന വിമര്‍ശനം ടീമില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുകയാണ്.

രോഹിത്തിനെയോ ബൂമ്രയെപോലെയോ മികച്ച പ്രകടനം പുറത്തെടുക്കുന്നവരോ കോഹ്‌ലിയുടെ ഇഷ്ടതാരമോ അല്ലെങ്കില്‍ ടീമിലിടം ലഭിക്കില്ലെന്ന ആരോപണം ഉയര്‍ന്നതായി ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണാണ് റിപ്പോര്‍ട്ട് ചെയ്തത്. ടീം സെലക്ഷന്‍ പക്ഷപാതപരമായാണ് നടക്കുന്നതെന്ന് ടീം ക്യാമ്പില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read: ഇന്ത്യന്‍ ആരാധകരെ, നിങ്ങള്‍ ഫൈനലിനു വരുന്നില്ലെങ്കില്‍ ടിക്കറ്റുകള്‍ മറിച്ചുവിക്കൂ; ന്യൂസീലന്‍ഡ് താരം പറയുന്നു

കോഹ്‌ലിയുടേയും ശാസ്ത്രിയുടേയും ഇഷ്ടം നേടിയ കളിക്കാരാണ് ടീമില്‍ വരുന്നത്. അല്ലെങ്കില്‍ മികച്ച കളി പുറത്തെടുക്കുന്നവരാവണം. കെഎല്‍ രാഹുല്‍ മികച്ച കളി പുറത്തെടുത്തില്ലെങ്കില്‍ പോലും ടീം മാനേജ്മെന്റിന്റെ പൂര്‍ണ പിന്തുണ താരത്തിന് ലഭിക്കുന്നുണ്ട്. നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറെ കൊണ്ടുപോകാനുള്ള കാരണവും ഈ പക്ഷപാതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോഹ്‌ലിയുടെ ഗുഡ്ബുക്കില്‍ പേരില്ലാത്തതിനാലാണ് റായിഡുവിന് ലോകകപ്പ് ടീമില്‍ ഇടംനേടാനാവാതെ പോയത്. കുല്‍ദീപും, ചഹലും മോശം കളി പുറത്തെടുത്താലും കുല്‍ദീപിനെയാവും മാറ്റി നിര്‍ത്തുക. ചാഹല്‍ ബാംഗ്ലൂര്‍ താരമായതിനാലാണ് ഇത്. പരിശീലകന്‍ രവി ശാസ്ത്രിയിലും, ബൗളിങ് കോച്ച് ഭരത് അരുണിലും ടീം അതൃപ്തരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

First published: July 13, 2019, 2:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading