• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒടുവില്‍ വിജയ് ശങ്കറിനെ പുറത്തിരുത്തി; നാലാം നമ്പറില്‍ 'തിളങ്ങാന്‍' ഋഷഭ് പന്ത്

ഇന്നത്തെ മത്സരത്തില്‍ പന്ത് തിളങ്ങിയാല്‍ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചേക്കും

news18
Updated: June 30, 2019, 3:00 PM IST
ഒടുവില്‍ വിജയ് ശങ്കറിനെ പുറത്തിരുത്തി; നാലാം നമ്പറില്‍ 'തിളങ്ങാന്‍' ഋഷഭ് പന്ത്
pant
  • News18
  • Last Updated: June 30, 2019, 3:00 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ലോകകപ്പിനു മുമ്പ് ഇന്ത്യയെ അലട്ടിയിരുന്ന ബാറ്റിങ്ങ് പൊസിഷനായിരുന്നു നാലാം നമ്പര്‍. എന്നാല്‍ ടീം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത കെഎല്‍ രാഹുല്‍ നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്തി ക്യാമ്പിന് സന്തോഷം നല്‍കി. പിന്നീട് ഓസീസിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന് പരുക്കേറ്റതോടെ നാലാം നമ്പര്‍ വീണ്ടും മാനേജ്‌മെന്റിനു മുന്നില്‍ ചോദ്യ ചിഹ്നമാവുകയായിരുന്നു.

രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി രാഹുല്‍ എത്തിയതോടെ ഒഴിവു വന്ന നാലാം നമ്പറില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.

Also Read: ടോസ് ജയം ഇംഗ്ലണ്ടിന്, ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ലോകകപ്പില്‍ ഋഷഭ് പന്തിന് അരങ്ങേറ്റ മത്സരം

ഇതോടെ നാലാം നമ്പറില്‍ താരത്തെ ഒഴിവാക്കണമെന്നുള്ള മുറവിളി ഉയരുകയും ചെയ്തു. ധവാന് പകരം ടീമിലെത്തിയ ഋഷഭ് പന്തിനായാണ് ആരാധകര്‍ രംഗത്തെത്തിയത്. ലോകകപ്പില്‍ ആതിഥേയര്‍ക്കെതിരെ ഏഴാം മത്സരത്തിനിറങ്ങുന്ന ഇന്ത്യ ശങ്കറിനെ ഒഴിവാക്കി യുവതാരത്തെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇന്നത്തെ മത്സരത്തില്‍ പന്ത് തിളങ്ങിയാല്‍ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചേക്കും.



First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...