നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കിരീടവുമായി മടങ്ങിവരൂ' ഇന്ത്യന്‍ ടീമിന് ഹൃദയത്തില്‍ നിന്ന് ആശംസകളുമായി ഋഷഭ് പന്ത്

  'കിരീടവുമായി മടങ്ങിവരൂ' ഇന്ത്യന്‍ ടീമിന് ഹൃദയത്തില്‍ നിന്ന് ആശംസകളുമായി ഋഷഭ് പന്ത്

  ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതിനേക്കാള്‍ അഭിമാനകരമായി മറ്റൊന്നുമില്ല

  pant

  pant

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ നിരാശയിലാക്കിയത് യുവതാരം ഋഷഭ് പന്തിന് ടീമിലിടമില്ല എന്നതായിരുന്നു. ധോണിയ്ക്ക് പുറമെ രണ്ടാം വിക്കറ്റ് കീപ്പറായി പന്ത് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ പന്തിന് പകരം സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിലാണ് സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചത്.

   പന്തിന് പുറമെ ടീമില്‍ എത്തുമെന്ന് കരുതിയിരുന്ന അമ്പാട്ടി റായുഡു അവസരം ലഭിക്കാത്തതിനു പിന്നാല ട്വിറ്ററില്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. എന്നാല്‍ ലോകകപ്പിന് അവസരം ലഭിക്കാത്തതിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന താരം ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്.

   Also Read: 'ഒന്നു നോക്കിയാല്‍ മതി, ഭായിക്ക് കാര്യം മനസിലാകും അടുത്തുവന്ന് സഹായിക്കും' സീനിയര്‍ താരത്തെക്കുറിച്ച് കുല്‍ദീപ്

   ആരാധകരെയും താരങ്ങളെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന ആശംസയാണ് ഇന്ത്യന്‍ യുവതാരം ട്വിറ്ററിലൂടെ നല്‍കിയത്. 'ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതിനേക്കാള്‍ അഭിമാനകരമായി മറ്റൊന്നുമില്ല. ഇംഗ്ലണ്ടില്‍ അപരാജിതരായി മുന്നേറാന്‍ കഴിയട്ടെ. കിരീടവുമായി മടങ്ങിവരൂ' എന്നാണ് പന്തിന്റെ ആശംസ.   നാളെ ആരംഭിക്കുന്ന പന്ത്രണ്ടാം ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ന്യുസിലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ ടൂര്‍ണ്ണമെന്റിനിറങ്ങുന്നത്.

   First published:
   )}