മൊഹാലി: ഇന്ത്യാ ഓസീസ് നാലാ ഏകദിനത്തില്‍ നാലുവിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളും ഓസീസിന് അനുകൂലമായിരുന്നു. ധോണിയ്ക്ക് പകരം ടീമിലിടം പിടിച്ച യുവതാര ഋഷഭ് പന്ത് ധോണിയെ അനുകരിച്ച് വരുത്തിയ പിഴവും ഇത്തരത്തിലൊന്നായിരുന്നു.
ധോണിയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് പന്ത് നാലാം ഏകദിനത്തിനുള്ള ടീമിലിടം പിടച്ചത്. എന്നാല്‍ മത്സരത്തില്‍ ധോണിയ്ക്ക് പകരമാവാന്‍ പന്തിന് കഴിഞ്ഞില്ല. ഓസീസ് ഇന്നിങ്സിന്റെ 44 ാം ഓവറില്‍ റണ്‍ഔട്ടിനുള്ള സുവര്‍ണ്ണാവസരം ധോണിയെ അനുകരിച്ച് പന്ത നഷ്ടപ്പെടുത്തുകയും ചെയ്തതോടെ താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ അലക്സ് കാരി സിംഗിളിനായി ശ്രമിച്ചപ്പോഴായിരുന്നു പന്ത് ധോണിയെ അനുകരിച്ച് സ്റ്റംപിന് പിന്തിരിഞ്ഞ് നിന്ന് പന്തെറിഞ്ഞ് അവസരം നഷ്ടപ്പെടുത്തിയത്. ഉടന്‍ തന്നെ ഋഷഭിനോടുള്ള പ്രതിഷേധം നായകന് കോഹ്ലി പ്രകടിപ്പിക്കുകയും ചെയ്തു. 'ഇത് എന്താണ് ചെയ്യുന്നത്' എന്ന് ഋഷഭിനോട് കോഹ്ലി കൈയുയര്‍ത്തി ചോദിക്കുകയായിരുന്നു.
ഇതോടെ ആരാധകര്‍ 'ധോണി, ധോണി' എന്ന് വിളിച്ചുകൂവാനും തുടങ്ങിയിരുന്നു. ഇതിനുപുറമെയും രണ്ട് അവസരങ്ങള്‍ മത്സരത്തില്‍ താരം നഷ്ടപ്പെടുത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.