ചെന്നൈ: സ്റ്റംപ്സിനു പുറകില്‍ നിന്ന് ബാറ്റ്സ്മാന്മാരെ പ്രകോപിപ്പിക്കുന്നതില്‍ ചുരുങ്ങിയ കാലം കൊണ്ട് കഴിവുതെളിയിച്ച താരമാണ് ഋഷഭ് പന്ത്. ഓസീസ് പര്യടനത്തിനിടെ ബാറ്റ്സ്മാന്മാരുമായി താരം നടത്തിയ 'കൊമ്പുകോര്‍ക്കലുകള്‍' ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞദിവസം ഐപിഎല്ലില്‍ ഡല്‍ഹി ചെന്നൈ മത്സരത്തിനിടയിലുമുണ്ടായിരുന്നു പന്തിന്റെ ഇത്തരത്തിലൊരു നീക്കം.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഇന്ത്യയുടെ സീനിയര്‍ താരം സുരേഷ് റെയ്നയുമായാണ് കളത്തില്‍ 'കോര്‍ത്തത്'. ഇരുതാരങ്ങളുടെയും സൗഹൃദത്തിന്റെ പുറത്തായിരുന്നു റെയ്നയും പന്തും കളത്തില്‍ 'ഏറ്റുമുട്ടുന്നത്'. ബാറ്റുചെയ്യാനായി റെയ്ന ക്രീസിലേക്ക് പോകാന്‍ ശ്രമിക്കവെ താരത്തിന്റെ വഴിമുടക്കി പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു പന്ത്.
Also Read: 'ഇതാണ് ധോണി, ഇതാണ് ചെന്നൈ' സീസണിലെ അവസാന ഹോം മത്സരം മഞ്ഞപ്പട ആഘോഷിച്ചത് ഇങ്ങിനെറെയ്ന പല തവണ വഴിമാറിപോകാന്‍ ശ്രമിച്ചെങ്കിലും ഇതിനനുവദിക്കാതെ പന്തും താരത്തിനനുസരിച്ച് നീങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഐപിഎല്ലിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവന്നപ്പോള്‍ പന്തിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ആരാധകരില്‍ ഭൂരിഭാഗം പേരും.
ചെന്നൈ ടീം നായകനും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ ധോണിയുടെ മുന്നില്‍ ഇത്തരത്തില്‍ നില്‍ക്കരുതെന്നായിരുന്നു ആരാധകരുടെ മുന്നറിയിപ്പ്. 2015 ല്‍ തന്റെ വഴിമുടക്കിയ ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനെ ധോണി തട്ടിയകറ്റിയതാണ് ചിലര്‍ പന്തിനെ ഓര്‍മ്മിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.