'ഒത്തുകളിയോ ദീര്‍ഘദൃഷ്ടിയോ' അടുത്ത പന്ത് ഫോറെന്ന് പന്ത്; ബൗണ്ടറി നേടി ഉത്തപ്പ

ഉത്തപ്പ ക്രീസില്‍ നില്‍ക്കുമ്പോഴാണ് പന്ത് അടുത്ത പന്ത് ഫോറാണെന്ന് സ്റ്റംപ്‌സിനു പുറകില്‍ നിന്ന് വിളിച്ചുപറയുന്നത്

News18 Malayalam
Updated: March 31, 2019, 4:02 PM IST
'ഒത്തുകളിയോ ദീര്‍ഘദൃഷ്ടിയോ' അടുത്ത പന്ത് ഫോറെന്ന് പന്ത്; ബൗണ്ടറി നേടി ഉത്തപ്പ
rishab pant
  • Share this:
ന്യൂഡല്‍ഹി: മങ്കാദിങ് വിവാദത്തിനു പിന്നാലെ ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഒത്തുകളി വിവാദവും ചര്‍ച്ചയാകുന്നു. ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് നടത്തിയ പ്രവചനമാണ് വിവാദത്തിലായിരിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 3.4 ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ക്രീസില്‍ എത്തുകയും ചെയ്തു. ഉത്തപ്പ ക്രീസില്‍ നില്‍ക്കുമ്പോഴാണ് പന്ത് അടുത്ത പന്ത് ഫോറാണെന്ന് സ്റ്റംപ്‌സിനു പുറകില്‍ നിന്ന് വിളിച്ചുപറയുന്നത്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ എല്ലാവരും കേള്‍ക്കുകയും ചെയ്തു.

Also Read: 'പന്ത് പിടിച്ച പുലിവാല്'; പ്രവചനം സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തി; ഒത്തുകളിയെന്ന് ആരാധകര്‍

സന്ദീപ് ലമിച്ചാന്നെ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് നേരിട്ട ഉത്തപ്പ പന്ത് അതിര്‍ത്തി കടത്തിയതോടെ ഒത്തുകളിയാണ് നടന്നിരിക്കുന്നതെന്ന ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുകയാണ്. ഡല്‍ഹിക്ക് ജയക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ താരങ്ങള്‍ക്ക് ഒരു റണ്‍സ് മാത്രമ നേടാന്‍ കഴിഞ്ഞിരുന്നുള്ളു. ഇതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി മൂന്ന് റണ്‍സിന് മത്സരം സ്വന്തമാക്കുകയും ചെയ്തു.സ്റ്റംപ്‌സിനു പുറകില്‍ നിന്ന് പന്ത് സാധാരണ രീതിയില്‍ നടത്താറുള്ള സംഭാഷണങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഉത്തപ്പയുടെ ബൗണ്ടറി പ്രവചനമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇത് മാച്ച് ഫിക്‌സിങ് ആണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആരോപണം.

First published: March 31, 2019, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading