നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു' ധവാന് പകരക്കാരനാകുമോയെന്ന് ഉടനറിയാം

  'പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു' ധവാന് പകരക്കാരനാകുമോയെന്ന് ഉടനറിയാം

  ടീമിനൊപ്പം ചേരാനുള്ള നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പന്ത് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്

  pant dhawan

  pant dhawan

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റ സാഹചര്യത്തില്‍ യുവതാരം ഋഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ധവാന് പകരക്കാരനായി പന്തിനെ പ്രഖ്യാപിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധവാന്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരുകയാണ്. എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരാനുള്ള നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പന്ത് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്.

   നാളെ നോട്ടിങ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തിനുമുമ്പ് പന്ത് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ ടീമില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന യുവതാരമാണ് ഋഷങ് പന്ത്. താരത്തെ ടീമിലെടുക്കാത്തതിനെച്ചൊല്ലി സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

   Also Read: താരങ്ങളും ടീമുകളും മാത്രമല്ല റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ച് 'മഴയും'; ലോകകപ്പ് ചരിത്രത്തില്‍ മഴയെടുത്ത മത്സരങ്ങള്‍

   ധവാന്റെ പരുക്ക് നിരീക്ഷിച്ചശേഷം മാത്രമാകും പതിനഞ്ചംഗ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നത്. ലോകകപ്പ് ധവാന് നഷ്ടമാകുകയാണെങ്കില്‍ പകരക്കാരനാകേണ്ട പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

   ഓസീസിനെതിരായ മത്സരത്തില്‍ നഥാന്‍ കോള്‍ട്ടര്‍നൈലിന്റെ പന്തുകൊണ്ടാണ് ധവാന്റെ വിരലിന് പരിക്കേറ്റത്.സ്‌കാനിങ്ങില്‍ ധവാന്റെ കൈവിരലിനു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു.

    
   First published:
   )}