ചരിത്രമെഴുതി പന്ത്; പിന്നിലാക്കിയത് ധോണിയെ

News18 Malayalam
Updated: December 8, 2018, 3:31 PM IST
ചരിത്രമെഴുതി പന്ത്; പിന്നിലാക്കിയത് ധോണിയെ
  • Share this:
അഡ്ലെയ്ഡ്: ഓസീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഓസീസിനെതിരെ ഒന്നിങ്ങ്‌സില്‍ കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. ഓസീസിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ ആറു ക്യാച്ചുകളായിരുന്നു പന്ത് കൈപ്പിടിയിലൊതുക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. ഓസീസിനെതിരെ ഒരിന്നിങ്ങ്‌സില്‍ അഞ്ച് ക്യാച്ചുകളായിരുന്നു ധോണിയുടെ പേരിലുണ്ടായിരുന്നത്.

ഏതെങ്കിലും ടീമിനെതിരെ ഒരിന്നിങ്ങ്‌സില്‍ കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ഇന്ത്യന്‍ കീപ്പറെന്ന റെക്കോര്‍ഡില്‍ ധോണിക്കൊപ്പമെത്താനും പന്തിന്റെ ഈ പ്രകടനത്തിന് കഴിഞ്ഞു. 2009 ല്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ധോണി ആറ് ക്യാച്ചുകള്‍ സ്വന്തമാക്കിയിരുന്നത്.

Also Read:  'ഗൗതം ഗംഭീരം'; വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറിയുമായി ഗംഭീര്‍

ഓസീസിനെതെിരെ ഒരിന്നിങ്ങ്‌സില്‍ ആറ് ക്യാച്ചുകള്‍ നേടുന്ന അഞ്ചാമത്തെ താരമാണ് പന്ത് നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഡെനിസ് ലിന്‍സേ, മാറ്റ് പ്രിയര്‍ (ഇംഗ്ലണ്ട്), ക്രിസ് റീഡ് (ഇംഗ്ലണ്ട്), അലെക് സ്റ്റിവാര്‍ട് (ഇംഗ്ലണ്ട) ജാക് റസല്‍ (ഇംഗ്ലണ്ട്) എന്നിവരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്..

Dont Miss: :  കളംപിടിച്ച് ഇന്ത്യ; ഏഴുവിക്കറ്റ് ശേഷിക്കെ 166 റണ്‍സിന്റെ ലീഡ്

ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരെയായിരുന്നു അഡ്ലെയ്ഡില്‍ ഋഷഭ് പുറത്താക്കിയത്. ഒരു ഇന്നിങ്സില്‍ ഏഴു ക്യാച്ചുകളാണ് ഈ വിഭാഗത്തിലെ ലോക റെക്കോഡ്. ഇംഗ്ലണ്ടിന്റെ ബോബ് ടെയ്ലര്‍, പാകിസ്താന്റെ വസീം ബാരി, ന്യൂസീലന്‍ഡിന്റെ ഇയാന്‍ സ്മിത്ത്, വിന്‍ഡീസിന്റെ റിഡ്‌ലി ജേക്കബ്‌സ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

First published: December 8, 2018, 3:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading