നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഫോട്ടോഷൂട്ടിലല്ല; കളിയില്‍ ശ്രദ്ധിക്കൂ'

  'ഫോട്ടോഷൂട്ടിലല്ല; കളിയില്‍ ശ്രദ്ധിക്കൂ'

  • Last Updated :
  • Share this:
   സിഡ്‌നി: ഓസീസിനെതിരായ ടി20 പരമ്പരയ്ക്കിടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇന്ത്യയന്‍ യുവതാരം ഋഷഭ് പന്തിനെതിരെ ആരാധകര്‍. ഒന്നാം മത്സരത്തിലെ തോല്‍വി ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ താരത്തിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. പൃഥ്വി ഷായ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു ഇന്നലെ ഋഷഭ് ട്വീറ്റ് ചെയ്തത്.

   'ഫോട്ടോഷൂട്ടിനു പോകുന്നതിനു പകരം കളിയില്‍ ശ്രദ്ധിക്കൂ' എന്നാണ് ആരാധകര്‍ ഋഷഭിനോട് പറയുന്നത്. മൂന്നാം ടി20യുടെ തലേദിവസം താരം ചിത്രവുമായി എത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

   മൂന്നാം ടി20: ജയിച്ചാല്‍ റെക്കോര്‍ഡ്, തോറ്റാല്‍ നാണക്കേട്   ആദ്യ മത്സരത്തില്‍ ജയത്തിനടുത്തെത്തിയ ഇന്ത്യക്ക് പന്തിന്റെ വിക്കറ്റ് നഷ്ടമായതായിരുന്നു തിരിച്ചടിയായത്. പന്തിന്റെ വിക്കറ്റാണ് കളി ഓസീസിന് അനുകൂലമാക്കിയതെന്ന് മത്സരശേഷം വിരാട് കോഹ്‌ലിയും പറഞ്ഞിരുന്നു.

   First published:
   )}