• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു


Updated: July 18, 2018, 5:45 PM IST
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Updated: July 18, 2018, 5:45 PM IST
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡൽഹിയിൽനിന്നുള്ള യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്താണ് 18 അംഗ ടീമിലെ പുതുമുഖം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഇപ്പോൾ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീം അംഗമാണ് ഇരുപതുകാരനായ റിഷഭ് പന്ത്.

ഐപിഎല്ലിനിടെ വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ റിസർവ് വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കുമൂലം ഏകദിന, ട്വന്റി-20 പരമ്പരകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജസ്പ്രീത് ബൂമ്ര ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. രണ്ടാം ടെസ്റ്റ് മുതലേ ബൂമ്രയ്ക്ക് കളിക്കാനൂ. അയർലൻഡിനെതിരായ ട്വന്റി20 മൽസരത്തിനിടെയാണ് ബൂംറയ്ക്ക് കൈവരിലിന് പരിക്കേറ്റത്.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും തിളങ്ങിയ കുല്‍ദീപ് യാദവിനും ടെസ്റ്റ് ടീമില്‍ ഇടം കിട്ടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ പുറംവേദനയുണ്ടായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍കുമാറിനെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കും. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്‍റെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇത്. യോ യോ ടെസ്റ്റില്‍ ജയിച്ച മുഹമ്മദ് ഷമിയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ആദ്യ മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീ: വിരാട് കോലി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, കരുണ്‍ നായര്‍, മുരളി വിജയ്, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസപ്രീത് ബൂമ്ര, ഷര്‍ദ്ദുല്‍ ഠാക്കൂര്‍.
First published: July 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍