ധോണിയുടെ റെക്കോര്‍ഡിനൊപ്പം ഋഷഭ് പന്ത്; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ചു
ധോണിയുടെ റെക്കോര്‍ഡിനൊപ്പം ഋഷഭ് പന്ത്; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ചു
62 പന്തിൽ അഞ്ചു ഫോറുകളും നാലു സിക്സറുമടക്കം 78 റൺസാണ് താരം അടിച്ചെടുത്തത്.
ഋഷഭ് പന്ത്
Last Updated :
Share this:
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയാണെന്ന് ഉർക്കെ പ്രഖ്യാപിച്ച് യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി തകർപ്പൻ പ്രകടനമാണ് പന്ത് കാഴ്ചവച്ചത്. 62 പന്തിൽ അഞ്ചു ഫോറുകളും നാലു സിക്സറുമടക്കം 78 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 2000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ട് മുന്നേറിയിരിക്കുകയാണ് പന്ത്.
ഇതോടെ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സിലെത്തിയ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ ലോക റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു ഈ ഇടം കയ്യൻ യുവതാരം. 60 ഇന്നിങ്സുകളില്‍ നിന്നാണ് പന്ത് ഈ നേട്ടം കരസ്ഥമാക്കിയത്. നേരത്തേ ധോണിയും ഇത്ര തന്നെ ഇന്നിങ്സുകളിലാണ് 2000 റണ്‍സ് തികച്ചത്. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ് ഈ ലിസ്റ്റില്‍ ഇരുവര്‍ക്കും പിന്നിലുള്ളത്. 63 ഇന്നിങ്സുകളില്‍ നിന്നാണ് ഗില്ലി ഈ നേട്ടത്തിൽ എത്തിയത്.
ഏകദിനത്തില്‍ അവസാന ആറ് ഇന്നിങ്സുകളില്‍ നിന്നും പന്തിന്റെ മൂന്നാമത്തെ 70 പ്ലസ് സ്കോറാണ് ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നം ഏകദിനത്തിൽ പിറന്നത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ 69 പന്തിൽ 71 റൺസും ഇംഗ്ലണ്ടിനെതിരേ രണ്ടാം ഏകദിനത്തില്‍ 40 പന്തിൽ 77ഉം റൺസും അദ്ദേഹം നേടിയിരുന്നു. ഈ ഇന്നിങ്സുകളെല്ലാം താരം നേടിയത് ഇന്ത്യ സമ്മർദ്ദ ഘട്ടങ്ങളിൽ ആയപ്പോഴായിരുന്നു. .
ഏകദിന കരിയറിൽ തൻ്റെ ഏറ്റവും മികച്ച സ്കോറാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പന്ത് നേടിയത്. തൊട്ടുമുമ്പത്തെ കളിയില്‍ നേടിയ 77 റണ്‍സായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍. ഇതാണ് താരം ഈ മത്സരത്തിൽ 78 റണ്‍സോടെ തിരുത്തിയത്.
ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ പന്തിനു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. കെഎല്‍ രാഹുലായിരുന്നു ആദ്യ കളിയില്‍ വിക്കറ്റ് കാത്തത്. എന്നാല്‍ ആദ്യ മല്‍സരത്തിനിടെ പരിക്കേറ്റ് ശ്രേയസ് അയ്യര്‍ ടീമിൽ നിന്നും പുറത്തായതോടെ രണ്ടാം ഏകദിനത്തില്‍ പന്തിനെ ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനവുമായാണ് താരം തൻ്റെ ടീമിനോടുള്ള കടപ്പാട് അറിയിച്ചത്.
അതേസമയം, മൂന്നാം ഏകദിനത്തില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യ പടുത്തുയർത്തിയത്. പന്ത് തന്നെയാണ് ടീമിന്റെ ടോപ് സ്കോറർ . ശിഖര്‍ ധവാന് (67), ഹാര്‍ദിക് പാണ്ഡ്യ (64) എന്നിവരും മികച്ച സംഭാവനകള്‍ നല്കി. ആദ്യത്തെ രണ്ട് ഏകദിനം ഇന്ത്യയും രണ്ടാമത്തെ ഏകദിനം l ഇംഗ്ലണ്ടും ജയിച്ചതോടെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ജയിക്കുന്ന ടീമിനു ഏകദിന പരമ്പര 2-1നു സ്വന്തമാക്കാം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.