നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Rishabh Pant | കിവീസിനെതിരെ ജേഴ്‌സിയില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ച് റിഷഭ് പന്ത്; കാരണം ഇതാണ്

  Rishabh Pant | കിവീസിനെതിരെ ജേഴ്‌സിയില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ച് റിഷഭ് പന്ത്; കാരണം ഇതാണ്

  റിഷഭ് പന്ത് മാത്രമാണ് ഇത്തരത്തില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ചിറങ്ങിയത്. ഇതിന്റെ കാരണം എന്തെന്നാണ് ആരാധകര്‍ അന്വേഷിച്ചത്.

  Credit: Twitter

  Credit: Twitter

  • Share this:
   ന്യൂസിലന്‍ഡിനെതിരായ (New Zealand) രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് ടീം ഇന്ത്യ(India). റാഞ്ചിയില്‍(Ranchi) നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്ത് വിട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

   മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ റിഷഭ് പന്തിന്റെ(Rishabh Pant) ജേഴ്സിയില്‍(jersey) മാത്രം ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. നെഞ്ചിന്റെ ഭാഗത്തായി ഒരു ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ചാണ് റിഷഭ് പന്ത് ഇറങ്ങിയത്. മറ്റാരും ഇത് ചെയ്യാതിരുന്നപ്പോള്‍ റിഷഭ് പന്ത് മാത്രമാണ് ഇത്തരത്തില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ചിറങ്ങിയത്. ഇതിന്റെ കാരണം എന്തെന്നാണ് ആരാധകര്‍ അന്വേഷിച്ചത്.

   സംഭവം മറ്റൊന്നുമല്ല ഐസിസി ടി20 ലോകകപ്പിലെ അതേ ജേഴ്സിയണിഞ്ഞാണ് റിഷഭ് റാഞ്ചിയിലിറങ്ങിയത്. ഈ ജേഴ്സിയില്‍ ഐസിസി ടി20 ലോകകപ്പ് എന്ന് എഴുതിയിട്ടുണ്ട്. നിയമപ്രകാരം ഐസിസി ടൂര്‍ണമെന്റിന് ഉപയോഗിക്കുന്ന ജേഴ്സി മറ്റൊരു മത്സരത്തിനും ഉപയോഗിക്കാനാവില്ല. അതിനാല്‍ ഐസിസി ടി20 ലോകകപ്പ് എന്നെഴുതിയ ഭാഗം ഇന്‍സലേഷന്‍ ടേപ്പ് വെച്ച് ഒട്ടിച്ചാണ് റിഷഭ് ഇറങ്ങിയത്. എന്തിനാണ് ഈ ലോകകപ്പ് ജേഴ്സി റിഷഭ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്‍സലേഷന്‍ ഒട്ടിച്ചതിന് കാരണമിതാണ്.

   റിഷഭ് മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ താരം 6 പന്തില്‍ 12* റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ട് സിക്സുകളാണ് റിഷഭ് പറത്തിയത്. കീപ്പിങ്ങിലും അദ്ദേഹം മികവ് കാട്ടി. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ക്യാച്ചും ജിമ്മി നിഷാമിന്റെ ക്യാച്ചും എടുത്തത് റിഷഭാണ്. ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ റിഷഭ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.

   അര്‍ധസെഞ്ചുറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (36 പന്തുകളില്‍ 55) കെ എല്‍ രാഹുല്‍ ( 49 പന്തുകളില്‍ 65 റണ്‍സ്) എന്നിവരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും നേടിയ 117 റണ്‍സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. നേരത്തെ മികച്ച തുടക്കം നേടി തകര്‍ത്തടിച്ച കിവീസിനെ അവസാന ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണായകമായി.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് ഈ തുടക്കം മുതലെടുക്കാന്‍ കഴിയാതെ പോയതോടെ അവര്‍ ചെറിയ സ്‌കോറിലേക്ക് ഒരുങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് നേടുമെന്ന് തോന്നിച്ച ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു.

   ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
   Published by:Sarath Mohanan
   First published:
   )}