• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'എല്ലാവരും ഇവിടെ പൂജാര അല്ല'; ഓസീസ് താരങ്ങളെ സ്‌ളെഡ്ജ് ചെയ്ത് പന്ത്


Updated: December 7, 2018, 4:19 PM IST
'എല്ലാവരും ഇവിടെ പൂജാര അല്ല'; ഓസീസ് താരങ്ങളെ സ്‌ളെഡ്ജ് ചെയ്ത് പന്ത്

Updated: December 7, 2018, 4:19 PM IST
അഡ്‌ലെയ്ഡ്: ഇന്ത്യാ- ഓസീസ് പരമ്പരയില്‍ കളത്തിലെ മത്സരങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് താരങ്ങള്‍ തമ്മിലുള്ള പോര്‍വിളിയും ഏറ്റമുട്ടലുകളും. നേരത്തെ വിരാട് കോഹ്‌ലിയാണ് ഇതില്‍ മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇത്തവണ അത് ഏറ്റ് പിടിച്ചിരിക്കുന്നത് യുവതാരം ഋഷഭ് പന്താണ്. ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് സമാനമായി ഓസീസ് ബാറ്റ്‌സ്മാ•ാരും തകര്‍ച്ചയെ നേരിടുമ്പോഴായിരുന്നു ഋഷഭ് ഓസീസ് താരങ്ങളുടെ ശ്രദ്ധ തിരിച്ചത്.

ഓസീസ് ഇന്നിങ്ങ്‌സിന്റെ 28 ാം ഓവറില്‍ ടീം 59 ന് മൂന്ന് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു പന്തിന്റെ സ്റ്റംപിന്റെ പുറകില്‍ നിന്നുള്ള ഇടപെടല്‍. 'എല്ലാവരും ഇവിടെ പൂജാര അല്ലാ' എന്നായിരുന്നു ഇരുപത്തൊന്നുകാരന്റെ വാക്കുകള്‍. ഇന്ത്യന്‍ ബാറ്റ്‌സ്മ്ന്മാര്‍ ആദ്യ ഇന്നിങ്ങ്‌സില്‍ തകര്‍ച്ച നേരിട്ട പിച്ചില്‍ സെഞ്ച്വറിയുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചത് പൂജാരയായിരുന്നു.

Also Read: രണ്ടാം ദിനം അശ്വിന്റേത്; മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 59 റണ്‍സ് ലീഡ്
Loading...

ഉസ്മാന്‍ ഖവാജയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമായിരുന്നു ഈ സമയം ക്രീസില്‍. മുന്‍നിര തകര്‍ന്ന ടീമിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു യുവതാരത്തിന്റെ സ്‌ളെഡ്ജിങ്ങ്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.





First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍