• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പന്തിന്റെ ഷോട്ട് സെലക്ഷന്‍ ദയനീയമെന്ന് പീറ്റേഴ്‌സണ്‍; വിമര്‍ശനത്തിന് മറുപടിയുമായി യുവരാജ്

പന്ത് ഈ രീതിയില്‍ പുറത്താകുന്നത് എത്ര തവണായായി കാണുന്നുവെന്നും പീറ്റേഴ്‌സണ്‍

news18
Updated: July 11, 2019, 6:16 PM IST
പന്തിന്റെ ഷോട്ട് സെലക്ഷന്‍ ദയനീയമെന്ന് പീറ്റേഴ്‌സണ്‍; വിമര്‍ശനത്തിന് മറുപടിയുമായി യുവരാജ്
pant
news18
Updated: July 11, 2019, 6:16 PM IST
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ തോറ്റ് പുറത്തായതോടെ താരങ്ങളുടെ പ്രകടനത്തിനെതിരെ മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മുന്‍ നിര തകര്‍ന്ന മത്സരത്തില്‍ മധ്യനിരയ്ക്ക് മികവിനൊത്ത് ഉയരാന്‍ കഴിയാതിരുന്നതായിരുന്നു ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നത്. മത്സരത്തില്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു യുവതാരം ഋഷഭ് പന്ത് പുറത്താകുന്നത്.

32 റണ്‍സുമായി മുന്നേറുകയായിരുന്ന പന്ത് അനാവശ്യ ഷോട്ടിനുമുതിര്‍ന്നാണ് പുറത്തായതെന്ന് കളിക്കുപിന്നാലെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പന്തിന്റെ ഷോട്ട് സെലക്ഷന്‍ ദയനീയമാണെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത്. പന്ത് ഈ രീതിയില്‍ പുറത്താകുന്നത് എത്ര തവണായായി കാണുന്നുവെന്നും പീറ്റേഴ്‌സണ്‍ ചോദിച്ചു.

Loading...



Also Read: ലോകകപ്പ് സെമിയിലെ ധോണിയുടെ റണ്‍ഔട്ട്; മൊബൈലില്‍ കളി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

എന്നാല്‍ ഇംഗ്ലീഷ് മുന്‍ നായകന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. 2011 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോ യുവരാജ് സിങ്. എട്ട് ഏകദിനങ്ങള്‍ മാത്രമെ പന്ത് കളിച്ചിട്ടുള്ളൂവെന്നും തെറ്റുകള്‍ മനസിലാക്കി താരം മുന്നേറുമെന്നുമാണ് യുവി മറുപടി നല്‍കിയിരിക്കുന്നത്.



യുവിയുടെ മറുപടിയെത്തിയതിനു പിന്നാലെ ഇതിനോടും പീറ്റേഴ്‌സണ്‍ പ്രതികരിച്ചു. അദ്ദേഹം മികച്ച കളിക്കാരനായതുകൊണ്ടാണ് ഇത് പറയേണ്ടി വന്നതെന്ന് യുവിയോട് പറഞ്ഞ പീറ്റേഴ്‌സണ്‍ പന്ത് പലതവണയായി ഇങ്ങനെ പുറത്താകുന്നതെന്നും പെട്ടെന്ന് തന്നെ തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനോട് യോജിക്കുന്നെന്ന് യുവിയും പറഞ്ഞു.





First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...