നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rishabh Pant |അബദ്ധത്തില്‍ ബാറ്റില്‍ ചവിട്ടി റിഷഭ് പന്ത്; ഉടന്‍ തൊട്ടു വന്ദിച്ചു; കയ്യടിച്ച് ക്രിക്കറ്റ് ആരാധകര്‍, വീഡിയോ വൈറല്‍

    Rishabh Pant |അബദ്ധത്തില്‍ ബാറ്റില്‍ ചവിട്ടി റിഷഭ് പന്ത്; ഉടന്‍ തൊട്ടു വന്ദിച്ചു; കയ്യടിച്ച് ക്രിക്കറ്റ് ആരാധകര്‍, വീഡിയോ വൈറല്‍

    പന്ത് അവസാന നിമിഷം ചാടി മാറാന്‍ ശ്രമിച്ചെങ്കിലും ഈറ്റന്റെ ബാറ്റില്‍ അറിയാതെ ചവിട്ടി.

    • Share this:
      ട്വന്റി 20 ലോകകപ്പില്‍ (T20 World Cup) സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ നമീബിയയെ (Namibia) 9 വിക്കറ്റിനാണ് ഇന്ത്യ (India) തകര്‍ത്ത് വിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 15.2 ഓവറില്‍ ജയം സ്വന്തമാക്കി. 37 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

      നമീബിയയ്ക്കെതിരായ മത്സരത്തിനിടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്(Rishabh Pant). നമീബിയയുടെ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍ റണ്‍സിനായി ഓടിയെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. നിക്കോളിന്റെ ബാറ്റ് സ്റ്റമ്പില്‍ കാവല്‍ നിന്ന റിഷഭ് പന്തിന്റെ കാലില്‍ തട്ടി. പന്ത് അവസാന നിമിഷം ചാടി മാറാന്‍ ശ്രമിച്ചെങ്കിലും ഈറ്റന്റെ ബാറ്റില്‍ അറിയാതെ ചവിട്ടി.

      പന്ത് ഉടന്‍ തന്നെ ബാറ്റില്‍ തൊടുകയും തുടര്‍ന്ന് തന്റെ ആദരവ് അടയാളപ്പെടുത്തുന്നതിനായി കൈ നെഞ്ചിലേക്ക് അടുപ്പിക്കുകയും ചെയ്തു. കളി കണ്ടുകൊണ്ടിരുന്ന ആരാധകര്‍ ഉടന്‍ തന്നെ പന്തിന്റെ ഊഷ്മളമായ ആംഗ്യത്തെ പ്രശംസിക്കാന്‍ തുടങ്ങി. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലായി.


      ടൂര്‍ണമെന്റില്‍ ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റന്‍ കോഹ്ലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.

      Kapil Dev |കളിക്കാര്‍ക്ക് ഐപിഎല്ലാണ് മുഖ്യമെങ്കില്‍ നമുക്കെന്ത് ചെയ്യാനാകും; ടി20 ലോകകപ്പ് തകര്‍ച്ചയില്‍ കപില്‍ ദേവ്

      താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ ഐപിഎല്‍ കളിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതില്‍ എന്ത് പറയാന്‍ കഴിയുമെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായതിന് ശേഷം സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍.

      അടുത്ത ലോകകപ്പിനായി ബിസിസിഐയും താരങ്ങളും ഇപ്പോള്‍ തന്നെ പ്ലാനിംഗ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ നടക്കുന്ന ടി 20 ലോകകപ്പിനായി ടീം ഒരുങ്ങണം. കഴിഞ്ഞ എട്ടു ടി20 ടൂര്‍ണമെന്റുകളില്‍ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത്- കപില്‍ ദേവ് പറഞ്ഞു.

      താന്‍ ഐപിഎല്ലിന് എതിരല്ലെന്നും ടൂര്‍ണമെന്റിനും ലോകകപ്പിനും ഇടയില്‍ ആവശ്യമായ ഇടവേളയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ടി 20 ലോകകപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വിരാട് കോഹ്ലി ഏറ്റെടുക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പാഠമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
      Published by:Sarath Mohanan
      First published:
      )}